വീരംപുഴയില്‍ നിന്ന് ഡ്രെഡ്ജ് ചെയ്തെടുത്ത മണ്ണ് ഇനിയും നീക്കം ചെയ്തില്ല

Update: 2018-05-20 19:27 GMT
വീരംപുഴയില്‍ നിന്ന് ഡ്രെഡ്ജ് ചെയ്തെടുത്ത മണ്ണ് ഇനിയും നീക്കം ചെയ്തില്ല
Advertising

ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയശേഷവും ഡ്രൈഡ്ജിങ് നടന്നതായി ആക്ഷേപം

Full View

നിയമം ലംഘിച്ച് കടമക്കുടി വീരംപുഴയില്‍ നിന്ന് ഡ്രെഡ്ജ് ചെയ്തെടുത്ത മണ്ണ് ഇനിയും നീക്കം ചെയ്തില്ല. ഡ്രെഡ്ജ് ചെയ്തെടുത്ത മണ്ണ് നിക്ഷേപിച്ച് ഏക്കറുകണക്കിന് കായല്‍ വ്യപകമായി നികത്തിയത് നേരത്തെ മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡ്രെഡ്ജിങ് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയെങ്കിലും അതിനുശേഷവും കായലില്‍ ഡ്രെഡ്ജിങ് നടന്നതായി പ്രദേശവാസികള്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജൈവവൈപ്പിന്‍ പദ്ധതിയുടെ ഭാഗമായി കായലിന്റെ ആഴം കൂട്ടുന്നതിന് കടമക്കുടിയിലെ വീരംപുഴയില്‍ വ്യാപകമായി ഡ്രെഡ്ജിങ് നടത്തിയത്. ഡ്രൈഡ്ജ് ചെയ്തെടുത്ത മണ്ണും ചളിയും അശാസ്ത്രീയമായി കായലിന്റെ തീരത്ത് തന്നെ നിക്ഷേപിച്ചതോടെ ഏക്കറുകണക്കിന് കായലാണ് നികന്നത്. ഡ്രെഡ്ജിങ് നിര്‍ത്തിവെച്ച് കായല്‍ പഴയ പടിയാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞമാസം 28 ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു.

കായലിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ ഊന്നിവല ഉപയോഗിച്ച് മീന്‍ പിടിച്ച് ജീവിച്ചിരുന്ന മത്സ്യതൊഴിലാളികളും പെരുവഴിയിലായി. കായലിലെ മണ്ണ് നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വീരംപുഴയുടെ തീരത്തെ മത്സ്യതൊഴിലാളികള്‍.

Tags:    

Similar News