ഉദുമയില്‍ പോരാട്ടം തീപാറും
യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍ എത്തിയതോടെയാണ് മണ്ഡലത്തില്‍ മത്സരത്തിന് വാശിയേറിയത്.
ഉദുമയില്‍ ഇത്തവണ തീപാറുന്ന പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍ എത്തിയതോടെയാണ് മണ്ഡലത്തില്‍ മത്സരത്തിന് വാശിയേറിയത്. മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും ധാരണയിലാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.
1987ലാണ് അവസാനമായി ഒരു യുഡിഎഫ് സ്ഥാനാര്‍ഥി ഉദുമ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ഇത്തവണ അട്ടിമറി വിജയം ഉദുമയില്‍ സാധ്യമാവുമെന്ന് കെ സുധാകരന്‍ പറയുന്നു.
1991 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിക്കുന്ന മണ്ഡലമാണ് ഉദുമ. രണ്ടാം അങ്കത്തിനിറങ്ങുന്ന കെ കുഞ്ഞിരാമന് ഇത്തവണയും വിജയിക്കുമെന്നതില്‍ ഒട്ടും സംശയമില്ല.
ബിജെപിക്കും മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. 2011ല്‍ 13073 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത്24584 വോട്ടുകളായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 25651 വോട്ടകളായി വര്‍ദ്ധിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്താണ് സ്ഥാനാര്‍ഥി. യുഡിഎഫും ബിജെപിയും മണ്ഡലത്തില്‍ ധാരണയിലെത്തിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.