മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം; സര്‍ക്കാറിന് വിമര്‍ശം

Update: 2018-05-20 07:09 GMT
Editor : Muhsina
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം; സര്‍ക്കാറിന് വിമര്‍ശം
Advertising

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം വിമർശത്തിനിടയാ ക്കുന്നു. സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്ന..

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം വിമർശത്തിനിടയാ ക്കുന്നു. സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്ന തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വിലയിരുത്തലുണ്ട്.

Full View

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ നൽകുന്ന 10% സംവരണം സാമ്പത്തിക സംവരണത്തിന്റെ തുടക്കം എന്നനിലയിലാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. സംവരണത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ തന്നെ ചോദ്യം ചെയ്യുന്ന ഈ നടപടി മറ്റു നിയമനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമം സാമൂഹിക യാഥാർഥ്യങ്ങളെ തിരിച്ചറിയാതെയാണെനാണ് വിമർശം.

പുതിയ സംവരണ വിഭാഗങ്ങളെ കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള പുതിയ പഠനങ്ങൾ വന്നിട്ടില്ല. സംവരണ സമൂഹങ്ങളുടെ സാമൂഹികാവസ്ഥ മെച്ചപ്പെട്ടെന് തെളിയിക്കുന്ന വിവരങ്ങളും സർക്കാർ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം മുന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നത് എങ്ങനെയെന്ന ചോദ്യമാണ് സംവരണ വിഭാഗങ്ങൾ ഉയർത്തുന്നത്.

ദളിതരെ ശാന്തിയായി നിയമിക്കാനുള്ള സർക്കാർ തീരുമാനം ഉയർന്ന വിഭാഗങ്ങളിൽ ഉണ്ടാക്കിയ അതൃപ്തി മറികടക്കാനാണ് സർക്കാർ നീക്കമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്ത ദേവസ്വം ബോർഡിലെ പുതിയ സംവരണ നീക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ ഇടയുണ്ട്. മറ്റു നിയമനങ്ങളില്‍ കൂടി സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ സർക്കാർ സജീവമാക്കിയാൽ സംവരണ വിഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാകും എന്നാണ് സൂചന.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News