ജിഷ വധം: അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍
Update: 2018-05-20 22:41 GMT
കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം
ജിഷ കൊലപാതക കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. കേരളത്തില്‍ നാല് വര്‍ഷത്തിനിടെ സ്ത്രീ പീഡനങ്ങളുടെ എണ്ണം 400 ശതമാനം വര്‍ധിച്ചെന്നും അവര്‍ പറഞ്ഞു.