കോട്ടയത്ത് മാന്‍ ഹോളില്‍ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി പേക്കാടന്‍ കുഴിയില്‍ ബിനോയ്, താഴത്തുമാക്കാട്ടുകുഴിയില്‍ ജോമോന്‍ എന്നിവരാണ് മാന്‍ ഹോളിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. വൈകിട്ട് മൂന്നരയ്ക്കാണ് കാണക്കാരിയിലുള്ള ഹോട്ടലിന്റെ മാന്‍ഹോളില്‍ പൈപ്പിന്റെ അറ്റകുറ്റപണിക്കായി ഇരുവരും ഇറങ്ങിയത്.
മാന്‍ ഹോളിനുള്ളിലെ പൈപ്പിന്റെ അറ്റകുറ്റപണികള്‍ നടത്താനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരിയിലെ ഹോട്ടലിന്‍റെ മാന്‍ ഹോളിലാണ് അപകടം നടന്നത്.
കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി പേക്കാടന്‍ കുഴിയില്‍ ബിനോയ്, താഴത്തുമാക്കാട്ടുകുഴിയില്‍ ജോമോന്‍ എന്നിവരാണ് മാന്‍ ഹോളിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. വൈകിട്ട് മൂന്നരയ്ക്കാണ് കാണക്കാരിയിലുള്ള ഹോട്ടലിന്റെ മാന്‍ഹോളില്‍ പൈപ്പിന്റെ അറ്റകുറ്റപണിക്കായി ഇരുവരും ഇറങ്ങിയത്. മാന്‍ ഹോളിനുള്ളില്‍നിന്ന് രണ്ടുപേരുടേയും ശബ്ദം കേള്‍ക്കാഞ്ഞതിനാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് അനീഷ് ബളഹമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഓടി എത്തിയത്. ഫയര്‍ ഫോഴ്സും പോലീസും എത്തിയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ് മോര്‍ട്ടം നടത്തും. കുറുവലാങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോട്ടലുടമയെ നാളെ പോലീസ് ചോദ്യം ചെയ്യും.