അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതി; പഞ്ചായത്ത് തീരുമാനം അടുത്ത മാസം മൂന്നിന് ശേഷം

Update: 2018-05-21 20:16 GMT
Editor : Muhsina
അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതി; പഞ്ചായത്ത് തീരുമാനം അടുത്ത മാസം മൂന്നിന് ശേഷം
Advertising

പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ഒക്ടോബര്‍ മൂന്നിന് ശേഷം മതിയെന്ന് കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചു. നിയമ പ്രകാരം..

പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ഒക്ടോബര്‍ മൂന്നിന് ശേഷം മതിയെന്ന് കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചു. നിയമ പ്രകാരം പി വി അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ ഒക്ടോബര്‍ മൂന്ന് വരെ സമയമുള്ളതിനാലാണിത്. നിലവില്‍ വിവിധ വകുപ്പുകള്‍ പഞ്ചായത്തിന് നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്കിനുള്ള പ്രവര്‍ത്തനാനുമതി തുടരുന്നത് പുനരാലോചിക്കേണ്ടി വരുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ കണക്ക് കൂട്ടല്‍.

Full View

കക്കാടംപൊയിലിലെ പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമായും രണ്ട് നടപടികളാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതില്‍ പ്രധാനപ്പെട്ടത് പാര്‍ക്കിന് അനുമതി നല്‍കുന്പോള്‍ ഹാജരാക്കപ്പെട്ട രേഖകകളുടെ ആധികാരികത പരിശോധനയായിരുന്നു. രേഖകള്‍ ഹാജരാക്കാനായി അന്‍വറിന് നോട്ടീസ് നല്‍കിയതായിരുന്നു രണ്ടാമത്തെ പ്രധാന നടപടി. വിവിധ വകുപ്പുകള്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ പാര്‍ക്കിന് അനുമതി നല്‍കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.

പക്ഷേ പുതിയ സാഹചര്യത്തില്‍ മലീനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദാക്കുകയും ആരോഗ്യ വകുപ്പ് ശുചിത്വ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുകയും ചെയ്തതായി പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ നല്‍കിയ അനുമതിയുടെ കാര്യത്തില്‍ പുനപരിശോധന ആവശ്യമായി വരും. എന്നാല്‍ രേഖകള്‍ ഹാജരാക്കാനായി പി വി അന്‍വറിന് അനുവദിച്ച 15 ദിവസത്തെ പ്രവര്‍ത്തി ദിനമെന്ന പരിധി വരെ കാത്തിരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം

നേരത്തെ ചൊവ്വാഴ്ച അന്തിമ തീരുമാനം എടുക്കുമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാല്‍ പി വി അന്‍വര്‍ നോട്ടീസ് കൈപറ്റിയത് ഈ മാസം ഒന്പതിന് മാത്രമാണ്. അതിനാല്‍ അവധി ദിവസങ്ങള്‍ ഒഴുവാക്കി കണക്ക് കൂട്ടുന്പോള്‍ ഒക്ടോബര്‍ മൂന്ന് വരെ അന്‍വറിന് സമയമുണ്ട്. അതിനകം നിലവില്‍ റദ്ദാക്കപ്പെട്ട അനുമതികള്‍ പുനസ്ഥാപിക്കാന്‍ പിവി അന്‍വറിന് ആയാല്‍ പാര്‍ക്കിനുള്ള പഞ്ചായത്തിന്റെ അനുമതി തുടരുന്ന സാഹചര്യമുണ്ടാവും. മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിക്ക് എതിരെ അന്‍വര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന സമീപനവും നിര്‍ണായകമാവും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News