ആംബുലന്‍സ് വിട്ടുനല്‍കിയില്ല; ആശുപത്രിയിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്

Update: 2018-05-21 03:30 GMT
Editor : Muhsina
ആംബുലന്‍സ് വിട്ടുനല്‍കിയില്ല; ആശുപത്രിയിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്
Advertising

മാര്‍ച്ചിന് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്. വര്‍ക്കല എസ് എന്‍ കോളജിലെ ബി എ എക്കണോമിക്സ് വിദ്യാര്‍ഥികളായ ബാസില്‍, സച്ചിന്‍ എന്നിവര്‍ സഞ്ചരിച്ച ബസ് നവംബര്‍ ഏഴിന് അപകടത്തില്‍പെട്ടിരുന്നു. ബാസില്‍ സംഭവസ്ഥലത്ത്..

തിരുവനന്തപുരം വര്‍ക്കല എസ് എന്‍ ആശുപത്രിയിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപരുത്തേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുകൊടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്. വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പില്‍ സമരം തല്‍കാലത്തേക്ക് അവസാനിപ്പിച്ചു.

Full View

വര്‍ക്കല എസ് എന്‍ കോളജിലെ ബി എ എക്കണോമിക്സ് വിദ്യാര്‍ഥികളായ ബാസില്‍, സച്ചിന്‍ എന്നിവര്‍ സഞ്ചരിച്ച ബസ് നവംബര്‍ ഏഴിന് അപകടത്തില്‍പെട്ടിരുന്നു. ബാസില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ എസ് എന്‍ ആശുപത്രിയിലെത്തിച്ച സച്ചിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനൊരുങ്ങിയെങ്കിലും 4000 രൂപ കെട്ടിവെച്ചാല്‍ മാത്രമെ ഐ സി യു സംവിധാനങ്ങളുള്ള ആംബുലന്‍സ് വിട്ടുനല്‍കാനാവൂ എന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. വിദ്യാര്‍ഥികള്‍ കയ്യിലുണ്ടായിരുന്ന ബൈക്കും മൊബൈല്‍ ഫോണും ഉറപ്പിനായി നല്‍കാന്‍ തയ്യാറായെങ്കിലും ജീവനക്കാര്‍ കനിഞ്ഞില്ല..

ഒന്നരമണിക്കൂറിന് ശേഷം സച്ചിന്റെ ബന്ധുക്കളെത്തി പണമടച്ച ശേഷമാണ് ആംബുലന്‍സ് ലഭിച്ചത്. ഒന്പതാം തീയതി സച്ചിനും മരിച്ചു. ഇതോടെയാണ് ഇന്ന് കോളജിലെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. മരിച്ച സച്ചിന്റെ ബന്ധുക്കളുള്‍പ്പെടെ നാട്ടുകാരും മാര്‍ച്ചില്‍ അണിനിരന്നു. ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. അന്പതോളം വിദ്യാര്‍ഥികളും രണ്ട് പൊലീസുകാരും ചികിത്സയിലാണ്. മന്ത്രി ഇടപെട്ട് ആറ് മണിക്ക് സ്ഥലം എം എല് എവി ജോയിയുടെ അധ്യക്ഷതയില്‍ ആശുപത്രി അധികൃതരും വിദ്യാര്‍ഥി പ്രതിനിിധികളുമായി ചര്‍ച്ച നടത്തും. നിരുത്തരവാദപരവും ക്രൂരവുമായ സമീപനം സ്വീകരിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News