പ്രത്യേക രസക്കൂട്ടില്‍ സന്നിധാനത്ത് വെള്ള നിവേദ്യവും ശര്‍ക്കര പായസവും

Update: 2018-05-21 00:56 GMT
Editor : Muhsina
പ്രത്യേക രസക്കൂട്ടില്‍ സന്നിധാനത്ത് വെള്ള നിവേദ്യവും ശര്‍ക്കര പായസവും
Advertising

ശബരിമലയില്‍ അപ്പവും അരവണയും എന്നപോലെതന്നെ ഭക്തര്‍ പ്രസാദമായി സ്വീകരിക്കുന്നവയാണ് ശര്‍ക്കര പായസവും വെള്ള നിവേദ്യവും. പ്രത്യേക ചേരുവകളോടെ സൂക്ഷ്മതയോടെയാണ്..

ശബരിമലയില്‍ അപ്പവും അരവണയും എന്നപോലെതന്നെ ഭക്തര്‍ പ്രസാദമായി സ്വീകരിക്കുന്നവയാണ് ശര്‍ക്കര പായസവും വെള്ള നിവേദ്യവും. പ്രത്യേക ചേരുവകളോടെ സൂക്ഷ്മതയോടെയാണ് ഇവ തയ്യാറാക്കുന്നത്. ദര്‍ശനത്തിനായെത്തുന്ന ഭക്തര്‍ ഇരുമുടിയില്‍ കൊണ്ടുവരുന്ന അരി വിവിധ കേന്ദ്രങ്ങള്‍ നിക്ഷേപിക്കും.

Full View

ഈ അരി തിടപ്പള്ളിയിലെത്തിച്ചാണ് വെള്ള നിവേദ്യവും ശര്‍ക്കര പായസവും തയ്യാറാക്കുന്നത്. അപ്പത്തിനുള്ള അരി വേര്‍തിരിച്ച ശേഷം ഉണക്കലരി ശുദ്ധീകരിച്ചെടുത്താണ് ഇവ തയ്യാറാക്കുന്നത്. 24 കിലോ 200 ഗ്രാം അരി. 35 കിലോ ശര്‍ക്കര, 10 കദളിപ്പഴം, നെയ്യ് എന്നിവ ചേര്‍ത്താണ് കൂട്ടൊരുക്കുന്നത്. ഇത്തരത്തില്‍ ശര്‍ക്കര പായസത്തിന്റെ 12 മുതല്‍ 15 വരെ കൂട്ട് ഒരു ദിവസം തയ്യാറാക്കും. വെള്ളയരി വേവിച്ചെടുക്കുന്ന വെള്ളനിവേദ്യം 5 മുതല്‍ 7 കൂട്ട് വരെ ഒരു ദിനം ഒരുക്കും.

ദേവസ്വത്തിന്റെ 9 ജീവനക്കാരെ കൂടാതെ 60 ഓളം ദിവസ വേതനക്കാരാണ് ഈ നിവേദ്യം തയ്യാറാക്കലിന്റെ ചുമതലക്കാര്‍. രസീത് പ്രകാരവും ചിലപ്പോള്‍ സൌജന്യമായും ഈ പ്രസാദം ലഭിക്കും. പുലര്‍ച്ചെ 3.15 ന് ആദ്യ നിവേദ്യം തയ്യാറാകും. പിന്നീട് ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ വിതരണം തുടരും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News