സുഗതകുമാരിയുടെ പരാമര്‍ശത്തില്‍ വിവാദം തുടരുന്നു

Update: 2018-05-22 22:50 GMT
Editor : Sithara
സുഗതകുമാരിയുടെ പരാമര്‍ശത്തില്‍ വിവാദം തുടരുന്നു
Advertising

താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നുവെന്ന് സുഗതകുമാരി വിശദീകരിച്ചെങ്കിലും നവമാധ്യമങ്ങളില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്.

Full View

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ കവയിത്രി സുഗതകുമാരിയുടെ പരാമര്‍ശത്തില്‍ വിവാദം അവസാനിക്കുന്നില്ല. താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നുവെന്ന് സുഗതകുമാരി വിശദീകരിച്ചെങ്കിലും നവമാധ്യമങ്ങളില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രമാതീതമായ കുടിയേറ്റം വന്‍ സാംസ്കാരിക ദുരന്തത്തിലേക്ക് നയിക്കും എന്ന രീതിയിലുള്ള സുഗതകുമാരിയുടെ പ്രസ്താവന ഒരു പത്രത്തില്‍ വന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അന്ന് മുതല്‍ തുടങ്ങിയ പ്രതികരങ്ങള്‍ ഇപ്പോഴും നിലച്ചിട്ടില്ല. നവമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതികരണം സാംസ്കാരിക പ്രവര്‍ത്തകരും ഏറ്റെടുത്തു. മലയാളികള്‍ക്കിടയിലെ പൊതുബോധമാണ് സുഗതകുമാരി പ്രകടിപ്പിച്ചതെന്നാണ് ദലിത ചിന്തകനായ എ എസ് അജിത്കുമാറിന്റെ അഭിപ്രായം. സുഗതകുമാരി ടീച്ചര്‍ എന്ന ബിംബം സൃഷ്ടിച്ച എല്ലാ സ്വീകാര്യതക്കും വിരുദ്ധമാണ് പരാമര്‍ശമെന്ന് ഇടത് സാംസ്കാരി പ്രവര്‍ത്തകയായ പി എസ് ശ്രീകല പറഞ്ഞു

ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികളുടെ അവസ്ഥയിലാണ് കേരളത്തില്‍ വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവനയെ പരോക്ഷമായി വിമര്‍ശിച്ചു. തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി സുഗതകുമാരി രംഗത്തെത്തിയയെങ്കിലും നവമാധ്യമങ്ങളിലെ പ്രതികരണം ഇപ്പോഴും തുടരുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News