മഅ്ദനിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍
അബ്ദുന്നാസിര്‍ മഅ്ദനിക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍.
അബ്ദുന്നാസിര്‍ മഅ്ദനിക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം നടത്ത വിദഗ്ധ പരിശോധനക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞതായി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അബ്ദുന്നാസിര്‍ മഅ്ദനിയെ ആസ്റ്റര്‍ സിഎംഐ ആശൂപത്രിയില്‍ വിദഗ്ദ പരിശോധന നടത്തിയത്. പോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലായതാണ് പ്രശ്നകാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാരുടെ സംഘമെത്തിയത്. എന്നാല്‍ അടിയന്തര ശസ്ത്രക്രിയക്കുള്ള സാഹചര്യമില്ല. പ്രമേഹരോഗത്തിന് ചികിത്സ തേടുന്ന മഅ്ദനിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി പരിശോധിച്ച ശേഷം ശസ്ത്രക്രിയ തീയതി തീരുമാനിക്കും. പരിശോധനക്കായി പ്രത്യേക തരം ചിപ്പും മഅ്ദനിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സഹായ ആശുപത്രിയിലേക്ക് തിരികെയെത്തിച്ച മഅ്ദനിയെ ആവശ്യമനുസരിച്ച് പരിശോധനക്കായി ആസ്റ്റര്‍ ആശുപത്രിയില്‍ കൊണ്ടുപോകും. റമദാന്‍ വ്രതമനുഷ്ഠിക്കാനുള്ള അനുമതിയും ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്.