ഷിബിന്‍ വധക്കേസ്: അന്വേഷണസംഘത്തിന് കോടതിയുടെ വിമര്‍ശം
സംശയത്തിന് അപ്പുറത്തേക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി
ഷിബിന്‍ വധക്കേസിലെ അന്വേഷണത്തിനെതിരെ കോടതിയുടെ വിമര്‍ശം. സംശയത്തിന് അപ്പുറത്തേക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
ഷിബിന്‍ വധക്കേസിലെ കുറ്റാരോപിതരെ കുറ്റവിമുക്തരാക്കിയ കോടതിയുടെ വിധിന്യായത്തിലാണ് അന്വേഷണ സംഘത്തിനെതിരെ വിമര്‍ശമുളളത്. എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കാലതാമസമുണ്ടായതായി കോടതി വിമര്‍ശിച്ചു. ഇതിന് കൃത്യമായി കാരണം വിശദീകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി വിലയിരുത്തി. ആദ്യ എട്ട് സാക്ഷിമൊഴികള്‍ തത്ത പറയുന്നത് പോലെയാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെയുണ്ടായതാണെന്നതിനെ പറ്റി അന്വേഷണം നടത്തിയില്ല. പ്രതികളുടെ വസ്ത്രങ്ങള്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ കെമിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ല. ചാരത്തില്‍ എങ്ങനെയാണ് രക്തത്തിന്‍റെ അംശം കണ്ടെത്തിയതെന്നതിനെ കുറിച്ച് സാക്ഷിക്ക് പറയാന്‍ കഴിഞ്ഞില്ല. പ്രതികളുടെ വാഹനത്തിന്റെ കേടുപാടുകള്‍ അന്വേഷണസംഘം
അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു. കേസില്‍ കഥ മെനഞ്ഞു എന്ന വാദം കോടതി അംഗീകരിച്ചെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സി കെ ശ്രീധരന്‍ പറഞ്ഞു.
കോടതി വിധി തെറ്റായ സന്ദേശമാണ് നല്കുന്നതെന്നും അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നുമായിരുന്നു പ്രോസിക്യൂട്ടര്‍ കെ വിശ്വന്റെ പ്രതികരണം.