ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണ മൂലമെന്ന് കോടിയേരി
Update: 2018-05-23 20:23 GMT
പൊലീസ് ലാത്തിച്ചാര്‍ജുണ്ടായത് ഒരു വികസനവും അനുവദിക്കില്ലെന്ന തത്പര കക്ഷികളുടെ നിലപാട് മൂലമാണ്. യുഡിഎഫിന്റെ കാലത്ത് സിപിഎം ഗെയിലിനെതിരെ..
മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണ മൂലം കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് ലാത്തിച്ചാര്‍ജുണ്ടായത് ഒരു വികസനവും അനുവദിക്കില്ലെന്ന തത്പര കക്ഷികളുടെ നിലപാട് മൂലമാണ്. യുഡിഎഫിന്റെ കാലത്ത് സിപിഎം ഗെയിലിനെതിരെ സമരം ചെയ്തത് അന്നത്തെ സ്ഥലം ഏറ്റെടുക്കല്‍ വ്യവസ്ഥകള്‍ക്കെതിരെ ആയിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിലെ വീടുകളില്‍ ഗ്യാസ് പൈപ്പ് ലൈന്‍ വഴി എത്തിക്കാനുള്ളതാണ് വല്ലാര്‍പാടം പദ്ധതി. ഇതിന്‍റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ ഗെയില്‍ നടപ്പാക്കണമെന്നും കോടിയേരി തൃശൂരില്‍ പറഞ്ഞു.