സിപി ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Update: 2018-05-24 23:12 GMT
Editor : Muhsina
സിപി ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
Advertising

ചാലക്കുടി രാജീവ്‌ വധക്കേസിൽ അഭിഭാഷകനായ സിപിഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഫോൺ രേഖകളും പ്രോസിക്യുഷന്‍ കോടതിയിൽ ഹാജരാക്കി. രാജീവ്‌ കൊല്ലപ്പെട്ട ദിവസം..

ചാലക്കുടി രാജീവ്‌ വധക്കേസിൽ അഭിഭാഷകനായ സിപിഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയാക്കി. രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ആലപ്പുഴയിൽ ഒരേ ടവർ ലൊക്കേഷന് കിഴിൽ ഉണ്ടായിരുന്നു എന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. ഫോൺ രേഖകളും പ്രോസിക്യുഷന്‍ കോടതിയിൽ ഹാജരാക്കി. രാജീവ്‌ കൊല്ലപ്പെട്ട ദിവസം പ്രതിയായ ചക്കര ജോണിയും ഉദയഭാനുവും തമ്മിൽ 23തവണ ഫോണില്‍ ബന്ധപ്പെട്ടു. ഗുഡാലോചനയിൽ ഉദയഭാനുവിന് പങ്കുണ്ടെന്നും കസ്റ്റഡിയില്‍ എടുക്കണമെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. അഭിഭാഷകൻ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്ന് ഉദയഭാനുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News