ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത യാത്ര; സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Update: 2018-05-24 03:18 GMT
Editor : Jaisy
ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത യാത്ര; സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്
Advertising

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലേക്കുള്ള പാതകളില്‍ സേഫ് സോണിന്റെ ജാഗ്രത ഉണ്ടാകും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി ഇക്കുറിയും സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ് . മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലേക്കുള്ള പാതകളില്‍ സേഫ് സോണിന്റെ ജാഗ്രത ഉണ്ടാകും.

Full View

വാഹന അപകടങ്ങള്‍ ഒഴിവാക്കുകയും അപകടത്തില്‍ പെടുന്നവരെ സഹായിക്കുകയും ലക്ഷ്യമിട്ടാണ് സേഫ് സോണ്‍ പദ്ധതി ആവിഷ്കരിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി പൂര്‍ണ വിജയമായതോടെ ഓരോ തീര്‍ത്ഥാടന കാലത്തും വിപുലമായ ക്രമീകരങ്ങളോടെയാണ് സേഫ് സോണ്‍ അവതരിപ്പിക്കുന്നത്. ഇക്കുറി മോട്ടോര്‍ വാഹന വകുപ്പിന്റെ 60 ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കും. 120 മെക്കാനിക്കുകളും അത്രതന്നെ ഡ്രൈവര്‍മാരും നൂറില്‍ പരം വാഹനങ്ങളും രണ്ട് ക്രയിനുകളും സജ്ജീകരിച്ചിട്ടുണ്ട്. വാഹന നിര്‍മാതാക്കളുടെ സാങ്കേതിക പ്രവര്‍ത്തകരെയും സ്പെയര്‍ പാര്‍ട്സുകളും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളും സേഫ് സോണുമായി സഹകരിക്കുന്നുണ്ട്.

അടിയന്തര സഹായം വേണ്ടവര്‍ ഇക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. ഇത് കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും വാഹനങ്ങള്‍ റോന്ത് ചുറ്റും. അപകടത്തില്‍ പെടുന്ന വാഹനങ്ങളെ വീണ്ടെടുക്കുന്നതും യാത്രികര്‍ക്ക് മറ്റ് വാഹന സൌകര്യം ഏര്‍പ്പാടാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News