കോടിയേരിയുടെ മകനെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ല: എസ്ആര്‍പി
പാര്‍ട്ടിക്ക് പുറത്തുള്ള കക്ഷികള്‍ തമ്മിലുള്ള പണമിടപാടിന്‍റെ കാര്യത്തില്‍ സിപിഎം മറുപടി പറയേണ്ടതില്ലെന്ന് എസ്ആര്‍പി വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. പാര്‍ട്ടിക്ക് പുറത്തുള്ള കക്ഷികള്‍ തമ്മിലുള്ള പണമിടപാടിന്‍റെ കാര്യത്തില്‍ സിപിഎം മറുപടി പറയേണ്ടതില്ലെന്ന് എസ്ആര്‍പി വ്യക്തമാക്കി.
ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്നത് വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണമാണ്. ഇത് പാര്‍ട്ടിയുമായി ബന്ധപ്പെടുന്ന വിഷയമല്ല. അതുകൊണ്ട് സിപിഎം ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതില്ല. സിപിഎമ്മിന്‍റെ പിബി അംഗമായ എസ് രാമചന്ദ്രന്‍ പിള്ളയുടെ ഈ വാക്കുകള്‍ പ്രതിസന്ധിയിലായ കോടിയേരി ബാലകൃഷ്ണന് പിന്തുണ നല്‍കുന്നതായിരുന്നു.
എന്നാല്‍ എകെജി സെന്‍ററില്‍ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണം ചര്‍ച്ചക്ക് വരാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി പ്രതികരിക്കേണ്ടെന്ന ധാരണ ഇന്നലെ ഉണ്ടായെങ്കിലും പ്രതിപക്ഷം വിഷയം സിപിഎമ്മിനെതിരെ ആയുധമാക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം ചില സംസ്ഥാന നേതാക്കള്‍ക്കുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടിയേരി യോഗത്തില്‍ വിശദീകരിച്ചേക്കും. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുന്ന വിഷയമല്ലെന്ന പൊതുഅഭിപ്രായം യോഗത്തില്‍ ഉണ്ടായാല്‍ പരസ്യ പ്രസ്താവന ഉണ്ടാകില്ല.
അതിനിടെ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ എന്‍ഫോഴ്സ്മെന്‍റിന് പരാതി നല്‍കി.