മുരുകന് ചികിത്സ നല്‍കിയതില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് കണ്ടെത്തല്‍
മസ്തിഷ്ക മരണം സംഭവിച്ച നിലയിലാണ് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമത വളരെ നേരിയ നിലയിലായിരുന്നുവെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നല്‍കിയതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല മുരുകനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സ നല്‍കിയത് രേഖയിലാക്കാത്തതാണ് വിഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റേതാണ് കണ്ടെത്തല്‍.
മസ്തിഷ്ക മരണം സംഭവിച്ച നിലയിലാണ് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമത വളരെ നേരിയ നിലയിലായിരുന്നുവെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മെഡിക്കല്‍ കോളജില്‍ രോഗിക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍ വെന്‍റിലേറ്റര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ചികിത്സ തേടിയത് രേഖകളിലാക്കാതിരുന്നത് വീഴ്ചയാണെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മുരുകന് ചികിത്സ തേടിയ സ്വകാര്യ ആശുപകളില്‍ ന്യുറോ സര്‍ജന്‍ ഇല്ലാത്തതും വെന്‍റിലേറ്റര്‍ സൌകര്യമില്ലാത്തതുമാണ് ചികിത്സക്ക് തടസ്സമായത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രോമ കെയര്‍ സംവിധാനം ശക്തമായിരുന്നില്ല. അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജന്‍ ഡോ. പി.കെ.ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.