കുട്ടികള്‍ക്ക് വേണ്ടതെന്തും നല്‍കാന്‍ കളര്‍ ബലൂണുണ്ട്
കുട്ടികള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന ഒരിടം. ഗര്‍ഭ കാലത്തും, മുലയൂട്ടുന്ന സമയത്തും അമ്മമാര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ മുതല്‍ എല്ലാ സാധനങ്ങളും കളര്‍ ബലൂണിലുണ്ട്.
നാട്ടില്‍ എന്ത് സംരംഭം തുടങ്ങിയാലാണ് വിജയിക്കുക എന്നാണ് പല പ്രവാസികളും ചോദിക്കുക. അവരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് മലപ്പുറം ആസ്ഥാനമായുള്ള കളര്‍ ബലൂണ്‍. കുട്ടികള്‍ക്ക് വേണ്ടതെന്തും ലഭിക്കുന്ന ഒരിടം. നാല് ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന കളര്‍ ബലൂണ്‍ എന്ന കുട്ടികളുടെ പ്രിയ ബ്രാന്റിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.
17 വര്‍ഷത്തെ പ്രവാസ ജീവിതം നല്‍കിയ ആത്മ വിശ്വാസത്തില്‍നിന്നാണ് മലപ്പുറം സ്വദേശി യാസര്‍ അറഫാത്ത് 30 ലക്ഷം മുതല്‍മുടക്കില്‍ കുട്ടികളെ ലക്ഷ്യമിട്ട് കളര്‍ ബലൂണ്‍ തുടങ്ങുന്നത്. കളിപ്പാട്ടങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ ഇവിടെ ലഭിക്കും. മലപ്പുറം തിരൂരിലായിരുന്നു തുടക്കം.
കുട്ടികള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന ഒരിടം. നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ചിന്തിച്ചപ്പോള്‍ മനസ്സിലെത്തിയ ആശയം അതായിരുന്നു. ഗര്‍ഭ കാലത്തും, മുലയൂട്ടുന്ന സമയത്തും അമ്മമാര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ മുതല്‍ എല്ലാ സാധനങ്ങളും കളര്‍ ബലൂണിലുണ്ട്.
അലര്‍ജി രഹിത വസ്ത്രങ്ങളാണ് കളര്‍ ബലൂണിന്റെ സവിശേഷത. കളര്‍ ബലൂണ്‍ എന്ന ബ്രാന്റ് ജനങ്ങള്‍ സ്വീകരിച്ചതോടെ വിവിധയിടങ്ങളിലേക്ക് ഷോറൂമുകള്‍ വ്യാപിച്ചു. 18 വര്‍ഷം കൊണ്ട് പല ജില്ലകളിലായി 10 ഷോറൂം തുറന്നുകഴിഞ്ഞു. 100ഷോറൂം എന്നതാണ് ലക്ഷ്യം.