ജോലി സമയത്ത് ആഘോഷങ്ങള്‍ നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

Update: 2018-05-25 00:11 GMT
ജോലി സമയത്ത് ആഘോഷങ്ങള്‍ നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
Advertising

ഓണാഘോഷം ജോലിസമയം കഴിഞ്ഞ്

Full View

ജോലി സമയത്ത് ആഘോഷങ്ങള്‍ നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഓണാഘോഷം ജോലിസമയം കഴിഞ്ഞ് ക്രമീകരണമെന്ന് ഉത്തരവില്‍ പറയുന്നു.

സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ ഓണാവധിയിലാണ്. അതിനാല്‍ പ്രവൃത്തി ദിനങ്ങളില്‍ ആഘോഷങ്ങള്‍ നടത്തുന്നത് ജനങ്ങളെ ബാധിക്കും. ഓണാഘോഷ പരിപാടികള്‍ പ്രവൃത്തിസമയം ഒഴിവാക്കി ക്രമീകരിക്കണം. പ്രവൃത്തിസമയത്ത് ഒരു ആഘോഷവും പാടില്ല. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ വേണം ആഘോഷങ്ങള്‍ നടത്താന്‍. ഇക്കാര്യം എല്ലാ വകുപ്പ് സെക്രട്ടറിമാരും ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്.

ജോലി തടസ്സപ്പെടുത്തി ഓണാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ജന്മദിനം ആഘോഷിച്ചതും വിവാദമായിരുന്നു.

Tags:    

Similar News