മാനസികരോഗിയായ സ്ത്രീ പട്ടിണികിടന്ന് മരിച്ചു: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
എടപ്പാളില്‍ മാനസികരോഗിയായ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
മലപ്പുറം എടപ്പാളില്‍ പട്ടിണി കിടന്ന് സ്ത്രീ മരിച്ചു. മാനസിക രോഗിയായ ഇവര്‍ വീട്ടിനകത്ത് ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ താമസിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മാനസികപ്രശ്നങ്ങളുള്ള മകളും അമ്മ മരിച്ചതറിയാതെ ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു.
എടപ്പാളിലെ കുന്നത്ത് നാട്ടില്‍ ശോഭന (55) ആണ് മരിച്ചത്. ശോഭന കുറച്ചുകാലമായി മാനസിക രോഗിയാണ്. ഇവരുടെ മകള്‍ ശ്രുതിക്കും രോഗമുണ്ട്. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെയാണ് ശോഭനയും മകളും കഴിഞ്ഞിരുതെന്നാണ് വിവരം. ഇവരെ മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കാണത്തതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. മരിച്ചതറിയാതെ മകള്‍ അമ്മയോടോപ്പം കട്ടിലില്‍ കിടക്കുകയായിരുന്നു. ശോഭന മരിച്ച് രണ്ട് ദിവസം കഴിഞ്ഞെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്വന്തമായി ശോഭനയ്ക്ക് വീടും പറമ്പും ഉണ്ട്. മതിയായ ചികിത്സ കിട്ടാത്തതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണം.
പഞ്ചായത്തോ ആരോഗ്യ വകുപ്പോ മതിയായ ചികിത്സ നല്‍കുകയോ പുനരധിവാസം നടത്തുകയോ ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മകള്‍ ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിക്കാതെ സ്ത്രീ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു.