ജിഷ്ണുവിന്റെ മരണം: വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയില്ല
ജിഷ്ണുവിന്റെ മരണം, ടോംസ് കോളജിലെ വിദ്യാര്‍ഥിനി പീഡനം എന്നിവയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വീഴ്ചവരുത്തി.
ജിഷ്ണുവിന്‍റെ മരണം, ടോംസ് കോളജിലെ വിദ്യാര്‍ഥിനി പീഡനം എന്നിവയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വീഴ്ചവരുത്തി. നെഹ്റു കോളജ്, ടോംസ് കോളജ് എന്നിവിടങ്ങളിലെ സംഭവങ്ങളെക്കുറിച്ച് കേന്ദ്ര മാനവവിഭശേഷി വകുപ്പും എഐസിടിയുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ജനുവരി 19ന് എഐസിടി കത്തയച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് അയച്ചിട്ടില്ല. എഐസിടിഇ അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.
തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ചും ടോംസ് കോളജിലെ വിദ്യാര്‍ഥിനികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് സംബന്ധിച്ചും പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര മാനനവിഭവശേഷി വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. മാനവവിഭവ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം എഐസിടി ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. രണ്ട് കോളജുകളും എഞ്ചിനീയറങ് കോളജുകളായതിനാല്‍ ഇവയുടെ അംഗീകാരം റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് എഐസിടിയാണ്. അത്തരം നടപടിയിലേക്ക് കേന്ദ്രസര്‍ക്കാരിന് നീങ്ങണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് അനിവാര്യമാണ്. എന്നിരിക്കെ ജനുവരിന് 19ന് അയച്ച കത്തിന് ഒന്നരമാസം കഴിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കിയില്ല.
സാങ്കേതിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ രണ്ട് സംഭവത്തെക്കുറിച്ചും പല റിപ്പോര്‍ട്ടുകളും സാങ്കേതിക സര്‍വകലാശാല സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുമുണ്ട്. ഏറെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങള്‍ക്കും ഇടയായ രണ്ട് സംഭവങ്ങളെക്കുറിച്ച് കേന്ദ്രം ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഗുരുതരമായ വീഴ്ചക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണവും തൃപ്തികരമല്ല.