മണിയുടെ വിവാദ പരാമര്‍ശം: പൊമ്പിളൈ ഒരുമൈ സമരം തുടരുന്നു

Update: 2018-05-25 08:40 GMT
Editor : Sithara
മണിയുടെ വിവാദ പരാമര്‍ശം: പൊമ്പിളൈ ഒരുമൈ സമരം തുടരുന്നു
Advertising

വൈദ്യുത മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരം തുടരുന്നു

സ്ത്രീ സമരക്കാരെ ആക്ഷേപിച്ചെന്ന് ആരോപിച്ച് പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ ആരംഭിച്ച പ്രതിഷേധം രണ്ടാംദിവസവും തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മൂന്നാറിലെത്തി. തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച എം എം മണി സമരക്കാരോട് മാപ്പുപറയില്ലെന്നും വ്യക്തമാക്കി.

Full View

മന്ത്രി എം എം മണിയുടെ വിവാദ പ്രസംഗം പുറത്തുവന്നയുടന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണെ പെന്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. ഇന്നലെ ഉച്ചക്ക് ആരംഭിച്ച സമരം കൂടുതല്‍ ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിക്കുകയാണ്. സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും മൂന്നാറിലെത്തി. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍ ഡി എ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടുക്കിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പൊന്പിളൈ ഒരുമൈ നേതാവായ ലിസി സണ്ണി സമരത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

എം എം മണി മൂന്നാറിലെത്തി മാപ്പുപറയുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധിക്കുന്ന പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ നിലപാട്. മാപ്പ് പറയില്ലെന്ന നിലപാടില്‍ എം എം മണിയും ഉറച്ചുനില്‍ക്കുകയാണ്. എംഎം മണി രാജിവെക്കും വരെ താന്‍ നിരാഹാരം ഇരിക്കുമെന്ന് പൊന്പിളൈ ഒരുമൈ നേതാവ് രാജേശ്വരി വ്യക്തമാക്കി. ലിസി സണ്ണിയെ പുറത്താക്കിയതാണ്. അവര്‍ക്ക് പൊന്പിളൈ ഒരുമൈയെ പറ്റി പറയാന്‍ അവകാശമില്ലെന്നും രാജേശ്വരി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News