തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് രക്ഷപ്പെട്ട യുവതി

Update: 2018-05-25 09:38 GMT
Editor : admin
തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് രക്ഷപ്പെട്ട യുവതി
Advertising

ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഉറക്കെ പാട്ടുവെച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍. കേന്ദ്രത്തിന്‍റെ മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നും യുവതി. മീഡിയവണ്‍ എക്സ്ക്ലൂസീവ്

തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനത്തിന് ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ മീഡിയവണിനോട്. അവിടെ വെച്ച് ഫോണ്‍ ചെയ്യാന്‍ പോലും അനുമതിയുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.

Full View

യോഗകേന്ദ്രത്തിനെതിരെ കൂടുതല്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി. കേന്ദ്രത്തില്‍ ക്രൂരമര്‍ദനമെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മീഡിയവണിനോട് പറഞ്ഞു. കേന്ദ്രത്തിലെ സ്ത്രീകളും മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞഉ. കരാട്ടെ അധ്യാപകരാണ് പെണ്‍കുട്ടികളെ മര്‍ദിച്ചിരുന്നത്. രോഗം വന്നാല്‍ പോലും ചികിത്സ നല്‍കാറില്ല. കേന്ദ്രത്തിലെ പീഡനം സഹിക്കാനാവാതെ മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. തനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ട്. കുട്ടികളെ ഷാളുപയോഗിച്ച് കെട്ടിയിട്ടാണ് മര്‍ദിക്കുന്നത്. ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഉറക്കെ പാട്ടുവെച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News