ഗെയില്‍ വിരുദ്ധ സമരത്തിനിടെ കസ്റ്റഡിയിലെടുത്തവര്‍ക്ക് പൊലീസിന്‍റെ ക്രൂര മര്‍ദനം

Update: 2018-05-25 17:08 GMT
Editor : Subin
ഗെയില്‍ വിരുദ്ധ സമരത്തിനിടെ കസ്റ്റഡിയിലെടുത്തവര്‍ക്ക് പൊലീസിന്‍റെ ക്രൂര മര്‍ദനം
Advertising

നിരപരാധികളോട് പോലീസ് പറയുന്നത് സമര രംഗത്തുള്ളവരുടെ വിവരങ്ങള്‍ നല്‍കിയാല്‍ വെറുതെ വിടാം എന്നാണ്...

ഗെയില്‍ സമരക്കാരുടെ വിവരങ്ങളറിയാന്‍ കസ്റ്റഡിയിലെടുത്തവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കസ്റ്റഡിയില്‍ എടുത്തവരെ പോലീസ് ബസില്‍ വെച്ചാണ് മര്‍ദ്ദിച്ചത്. നിരപരാധികളായ നിരവധി പേര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റതായാണ് ആരോപണം.

Full View

സമരക്കാരെ തേടിയിറങ്ങിയ പോലീസ് നിരപാധികളെ വീടുകളില്‍ നിന്നടക്കം കസറ്റഡിയിലെടുത്തു. പിന്നീട് പോലീസ് ബസില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. നവാസിനെ പോലെ സമരത്തില്‍ പോയിട്ട് സമര ഭൂമിയില്‍ പോലും എത്തി നോക്കാത്തവരേയും പോലീസ് വെറുതെ വിട്ടില്ലെന്നാണ് ആരോപണം. നിരപരാധികളോട് പോലീസ് പറയുന്നത് സമര രംഗത്തുള്ളവരുടെ വിവരങ്ങള്‍ നല്‍കിയാല്‍ വെറുതെ വിടാം എന്നാണ്.

റോഡരികില്‍നില്‍ക്കുന്നവരെയെല്ലാം കസ്റ്റഡിയിലെടുക്കുന്നതാണ് എരഞ്ഞിമാവിലും പരിസര പ്രദേശത്തും രണ്ട് ദിവസമായി പോലീസ് സ്വീകരിക്കുന്ന രീതി. സമരവുമായി ബന്ധമുള്ള മുഴുവന്‍ പേരും അറസ്റ്റ് ചെയ്യണമെന്ന് ഉന്നതതല നിര്‍ദേശമുണ്ടെന്നാണ് പോലീസ് പറയുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News