ശിശു മരണം: യുവതിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍
വയനാട്ടില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍, യുവതിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നില്ലെന്ന് മീനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കെ.ഗീത. ഓപ്പറേഷന്‍ തീയ്യറ്ററിലായതിനാല്‍ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍.
ശനിയാഴ്ചയാണ് മീനങ്ങാടി കോട്ടക്കുന്ന് മണങ്ങവയല്‍ കോളനിയിലെ അനിലിന്റെ ഭാര്യ ബബിതയ്ക്ക് അഞ്ചുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച മീനങ്ങാടി ആശുപത്രിയില്‍ നിന്ന് കുത്തിവെയ്പ്പ് എടുത്ത ശേഷം ശനിയാഴ്ച ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോയി സ്കാനിങ് നടത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ വേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും മീനങ്ങാടി ആശുപത്രിയില്‍ എത്തിച്ചത്. ഒന്‍പത് പ്രസവ ഓപ്പറേഷനുകള്‍ ഉണ്ടായിരുന്നതിനാല്‍ ബബിതയെ നേക്കാന്‍ സാധിച്ചില്ലെന്നും ബത്തേരിയിലേയ്ക്ക് റഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും ഡോ. കെ.ഗീത പറഞ്ഞു. കൂടാതെ, യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചും അറിയില്ലായിരുന്നു.
ആംബുലന്‍സില്‍ ബത്തേരിയിലേയ്ക്ക് അയകാനായിരുന്നു പറഞ്ഞിരുന്നത്. കൃത്യസമയത്ത് ആംബുലന്‍സ് ലഭിച്ചോ എന്ന് അറിയില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
ആശുപത്രിയിലെ ആംബുലന്‍സ് ഓട്ടം പോയിരുന്നുവെന്നും പുറത്തു നിന്നും ആംബുലന്‍സ് വിളിയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയുമായിരുന്നുവെന്ന് ട്രൈബല്‍ പ്രമോട്ടര്‍ അറിയിച്ചു. ഓട്ടോ റിക്ഷയില്‍ പോകുന്നതിനിടെ രക്തസ്രാവം കൂടുകയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിയ്ക്കുന്പോഴേയ്ക്കും പ്രസവം നടക്കുകയും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. ഈ വിഷയത്തില്‍ ഇനിയും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഗൈനക്കോളജി വിഭാഗത്തില്‍ ഡോ.കെ. ഗീത മാത്രമാണ് മീനങ്ങാടിയില്‍ ഉള്ളത്. ഇവര്‍ റിട്ടയര്‍മെന്റിനു ശേഷം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലിചെയ്തു വരികയാണ്.