ഒ.വി വിജയന്റെ ഓര്‍മക്ക് ഒരു വ്യാഴവട്ടം
മൌലികചിന്ത കൊണ്ടും രചന കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച ഇതിഹാസകാരന്‍ ഒ.വി വിജയന്‍ വിടവാങ്ങിയിട്ട് ഒരു വ്യാഴവട്ടം പൂര്‍ത്തിയായി. ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ ഭൂമികയായ തസ്രാക്കില്‍
മൌലികചിന്ത കൊണ്ടും രചന കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച ഇതിഹാസകാരന്‍ ഒ.വി വിജയന്‍ വിടവാങ്ങിയിട്ട് ഒരു വ്യാഴവട്ടം പൂര്‍ത്തിയായി. ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ ഭൂമികയായ തസ്രാക്കില്‍ വിജയന്‍ അനുസ്മരണങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍കക്ക് തുടക്കമായി.
തസ്റാക്കിലേക്ക് ഇന്ന് കടന്നു ചെല്ലുന്ന ആരും ഒന്നമ്പരക്കും. സര്‍വവും ഇതിഹാസമയം. ഞാറ്റുപുരയും അറബിക്കുളവും ഇതിഹാസ കഥാപാത്രങ്ങളും. മിത്തുകള്‍ ശില്‍പങ്ങളായി പുനര്‍ജനിച്ചിരിക്കുന്നു.
മധുരം ഗായതിയെന്ന് പേരിട്ട അനുസ്മരണപരിപാടി മുന്‍ മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഒവി വിജയനെയും കൃതികളെയും കുറിച്ചുള്ള പ്രഭാഷണങ്ങള്‍ നടന്നു. ഒ വി വിജയനെ കുറിച്ചുള്ള ഡോക്യുമെന്‍ററികള്‍ വിഡീയോ ലൈബ്രറിയായി സൂക്ഷിക്കുന്ന ലൈവ് തിയേറ്റര്‍ ഓണ്‍ ഡിമാന്‍ഡ് ഞാറ്റുപുരയില്‍ ഉദ്ഘാടനം ചെയ്തു. വിക്ടോറിയ കോളജ് ഗ്രൌണ്ടില്‍ ദീപന്‍ ശിവരാമന്‍റെ നാടകം ഖസാക്കിന്‍റെ ഇതിഹാസം ഒരാഴ്ച അരങ്ങേറും.
കേരള സാംസ്കാരിക വകുപ്പും ലളിതകലാ അക്കാദമിയും സാഹിത്യ അക്കാദമിയും സംഗീതനാടക അക്കാദമിയും ഒപ്പം ഒ വി വിജയന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്നാണ് അനുസ്മരണ പരിപാടികളൊരുക്കുന്നത്.