ജയരാജനെതിരായ ബന്ധു നിയമനക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതി വിമര്‍ശം
നിയമനത്തില്‍ ആര്‍ക്കും സാമ്പത്തിക ലാഭമോ നേട്ടമോ ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എന്തുകൊണ്ട് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തയ്യാറാകുന്നില്ലെന്നും കോടതി ചോദിച്ചു.
ഇ.പി.ജയരാജനെതിരായ ബന്ധു നിയമനക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശം. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വിജിലന്‍സിനെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശം. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
വിജിലന്‍സ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കോടതി രൂക്ഷമായ ഭാഷയിലാണ് വിജിലന്‍സിനെ വിമര്‍ശിച്ചത്. വിജിലന്‍സ് നിയമം നടപ്പാക്കുകയാണ് വേണ്ടത്. ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാകരുത് അന്വേഷണം. തുടര്‍ നപടിക്ക് സ്‌റ്റേ ഉള്ളതിനാല്‍ അന്വേഷണം അവസാനിപ്പിക്കാനാകില്ലെന്ന് വിജിലന്‍സ് നിലപാട് സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നടപ്പാക്കലാണ് സര്‍ക്കാരിന്റെ ജോലി. ആരെയും തൃപ്തിപ്പെടുത്തലല്ല.
നിയമനത്തില്‍ ആര്‍ക്കും സാമ്പത്തിക ലാഭമോ നേട്ടമോ ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എന്തുകൊണ്ട് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തയ്യാറാകുന്നില്ലെന്നും കോടതി ചോദിച്ചു. പി കെ ശ്രീമതിയുടെ മകന്‍ സുധീരന്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയായി നിയമിച്ചതില്‍ അഴിമതി നിരോധ നിയമപ്രകാരം കുറ്റം നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.