ബാലാവകാശ കമ്മിഷന്‍ നിയമനം: കെ കെ ശൈലജയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശം

Update: 2018-05-26 23:52 GMT
Editor : Sithara
ബാലാവകാശ കമ്മിഷന്‍ നിയമനം: കെ കെ ശൈലജയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശം
Advertising

സിപിഎം ജില്ലാ കമ്മിറ്റിയംഗമടക്കം സംസ്ഥാന ബാലാവകാശ കമീഷനിലേക്ക്​ നിയമിക്കപ്പെട്ട രണ്ടംഗങ്ങളുടെ നിയമനം റദ്ദാക്കിയ ഉത്തരവിലാണ് കോടതി മന്ത്രിയെ വിമര്‍ശിച്ചത്

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സിപിഎം ജില്ലാ കമ്മിറ്റിയംഗമടക്കം സംസ്ഥാന ബാലാവകാശ കമീഷനിലേക്ക്​ നിയമിക്കപ്പെട്ട രണ്ടംഗങ്ങളുടെ നിയമനം റദ്ദാക്കിയ ഉത്തരവിലാണ് കോടതി മന്ത്രിയെ വിമര്‍ശിച്ചത്. മന്ത്രിക്ക് നല്‍കിയിട്ടുള്ള അധികാരം സത്യസന്ധമായും ശരിയായ രീതിയിലും വേണം ഉപയോഗിക്കാനെന്നും കോടതി വ്യക്തമാക്കി.

Full View

കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പിരിച്ചുവിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ ടി. ബി സുരേഷ്, ശ്യാമളദേവി എന്നിവരുടെ നിയമനം റദ്ദാക്കിയ ഉത്തരവിലാണ് ആരോഗ്യമന്ത്രിയെ കോടതി വിമര്‍ശിച്ചത്. ബാലാവകാശ കമീഷനില്‍ അംഗമാവാനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് തീയതി നീട്ടി മന്ത്രി ശൈലജയുടെ നിര്‍ദേശപ്രകാരം രണ്ടാമത് ഇറക്കിയ വിജ്ഞാപനമാണ് കോടതി റദ്ദാക്കിയത്. പുതിയ വിജ്ഞാപനം ഇറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതി​ന്​ വ്യക്​തമായ കാരണമില്ല. ഈ സാഹചര്യത്തിൽ സത്യസന്ധമായല്ല മന്ത്രി തീരുമാനമെടുത്തതെന്ന്​ വേണം കരുതാൻ. മന്ത്രിക്ക് നല്‍കിയിട്ടുള്ള അധികാരം ശരിയായ രീതിയില്‍ വേണം ഉപയോഗിക്കാൻ. ഭരണാധികാരികള്‍ യുക്​തിപരമായാണ് തീരുമാനമെടുക്കേണ്ടത്. എന്തെങ്കിലും തോന്നലിന്‍റെ അടിസ്​ഥനത്തിലല്ല, പൊതുനൻമയായിരിക്കണം തീരുമാനത്തി​ന്‍റെ ലക്ഷ്യമെന്നും കോടതി വ്യക്​തമാക്കി.

സംസ്ഥാന ബാലാവകാശ കമ്മീഷനിലേക്കുള്ള രണ്ടംഗങ്ങളുടെ നിയമനം റദ്ദാക്കിയ ​ ഒഴിവുകളിലേക്ക്​ ആദ്യ വിജ്​ഞാപന പ്രകാരമുള്ള പട്ടികയിൽ നിന്ന്​ യോഗ്യരായവരെ നിയമിക്കാനും കോടതി നിർദേശിച്ചു. അതേസമയം, ആദ്യ വിജ്​ഞാപനത്തി​ന്‍റെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട നാലു പേരുടെ നിയമനം​ കോടതി ശരിവെച്ചു. കമീഷനിലേക്ക്​ ആറംഗങ്ങളെ നിയമിച്ചത്​ ചോദ്യം ചെയ്​ത്​ കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്സ് സമർപ്പിച്ച ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News