വേങ്ങരയില്‍ കേരള കോണ്‍ഗ്രസ് പിന്തുണ വൈകും
വേങ്ങര തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനം ഏടുക്കാന്‍ കഴിയാതെ കേരള കോണ്‍ഗ്രസ്സ് എം. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയാണ് നേത്യത്വത്തെ..
വേങ്ങര തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനം ഏടുക്കാന്‍ കഴിയാതെ കേരള കോണ്‍ഗ്രസ്സ് എം. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയാണ് നേത്യത്വത്തെ കുഴയ്ക്കുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് എടുത്തുചാടി പിന്തുണ നല്കിയ മാണി ഇപ്പോള്‍ എന്തു തീരുമാനം എടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ്.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വേങ്ങരയിലെ സ്ഥാനാര്‍ത്ഥികളെ അറിഞ്ഞ ശേഷം പിന്തുണയുടെ കാര്യം അറിയിക്കാമെന്നാണ് കെ എം മാണി പറഞ്ഞത്. എന്നാല്‍ മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചരണം തുടങ്ങിയിട്ടും ആര്‍ക്കൊപ്പം എന്ന് നിലപാട് വ്യക്തമാക്കാന്‍ കേരള കോണ്‍ഗ്രസിനും മാണിക്കും സാധിക്കുന്നില്ല. മുന്നണി പ്രവേശം സംബന്ധിച്ച് കേരള കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കം തന്നെയാണ് വേങ്ങരയുടെ കാര്യത്തില്‍ തീരുമാനം വൈകാന്‍ കാരണമായതെന്നാണ് സൂചന. കുഞ്ഞാലികുട്ടി നേരിട്ട് ഫോണില്‍ വിളിച്ചിട്ടും പിന്തുണ തുറന്ന് പറയാന്‍ മാണിക്ക് സാധിക്കുന്നില്ല.
കോണ്‍ഗ്രസ് നേതാക്കളടക്കം പരസ്യമായി യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടും തീരുമാനം എടുക്കാതെ വിട്ട് നില്‍ക്കുന്നത് എല്‍ഡിഎഫിലേക്കുള്ള ചില സൂചനകള്‍ നല്കുന്നുണ്ട്. എന്നാല്‍ പിജെ ജോസഫ് അടക്കമുള്ള ചിലര്‍ ഇതിനെ എതിര്‍ക്കുന്നതാണ് പ്രശ്നത്തിന് കാരണം. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ കെ എം മാണി പറയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.