കുടുങ്ങിപ്പോയ അവസാന മത്സ്യത്തൊഴിലാളിയേയും കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് പ്രതിരോധ മന്ത്രി

Update: 2018-05-26 01:14 GMT
Editor : Muhsina
കുടുങ്ങിപ്പോയ അവസാന മത്സ്യത്തൊഴിലാളിയേയും കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് പ്രതിരോധ മന്ത്രി
Advertising

കേരളത്തിലെത്തിയ മന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അതേസമയം പൂന്തുറയിലും കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നു. മന്ത്രി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ബഹളം..

കടലിൽ കുടുങ്ങിപ്പോയ അവസാന മത്സ്യത്തൊഴിലാളിയേയും കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ.വിഴിഞ്ഞം, പൂന്തുറ മേഖലകൾ സന്ദർശിച്ചപ്പോഴാണ് മത്സ്യത്തൊഴിലാളികൾക്ക്ഉറപ്പ് നൽകിയത്. കൂടുതൽ നഷ്ടപരിഹാര തുക കേന്ദ്രം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. രാവിലെ 9 മണിയോട് കൂടി കോവളം ഗസ്റ്റ്ഹൗസിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിർമ്മല സീതാരാമൻ വിഴിഞ്ഞത്തെ ദുരന്തബാധിത പ്രദേശത്ത് എത്തിയത്. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കടകംപളളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ എന്നിവർക്കെതിരെ പൂന്തുറയിൽ പ്രതിഷേധമുണ്ടായി.

Full View

തുടർന്ന് വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ വച് പ്രതിരോധ മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സർക്കാർ കൂടുതൽ ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സംസ്ഥാനത്തെ അവസ്ഥ ആഭ്യന്തര, കൃഷി മന്ത്രിമാരെ ധരിപ്പിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എന്നാൽ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നൽകുന്നതുമായി ബന്ധപ്പെട്ടവിവാദങ്ങളോട് മന്ത്രി പ്രതികരിച്ചില്ല. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു

ഓഖി ചുഴലിക്കാറ്റിന്റെ ഓരോ ഘട്ടത്തിലും മുന്നറിയിപ്പ് നൽകിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. യുദ്ധ സമാനമായ തെരച്ചിലാണ് കേന്ദ്രവും സംസ്ഥാന സർക്കാരും നടത്തുന്നത്. അതേസമയം പൂന്തുറയിലും കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നു. മന്ത്രി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ബഹളം.

Full View

സുനാമി സമയത്ത് നടത്തിയതിനേക്കാളും മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു. 96 മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് റവന്യുവകുപ്പിന്‍റെ കണക്ക്.

ഇന്നലെ വൈകിട്ടോടെ കന്യാകുമാരിയിലെത്തിയ പ്രതിരോധമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരിന്നു. അതിനിടെ കടലില്‍ നിന്ന് രക്ഷപെട്ട് മഹാരാഷ്ട്ര തീരത്ത് എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഇതിനായി ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News