ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍
ഏറെ കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു ഷാഹിദ കമാല്‍
കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാല്‍ സിപിഎമ്മില്‍ ചേര്‍ന്നു. ചവറയില്‍ കോടിയേരി പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. ഭര്‍ത്താവ് മരിച്ച ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വഞ്ചിച്ചുവെന്ന് ഷാഹിദ പറഞ്ഞു.
ചവറയില്‍ ഇടത്പക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍വരെയും ഞെട്ടിച്ച് ഷാഹിദാകമാല്‍ വേദിയിലേക്ക് എത്തിയത്. അമ്പരന്ന ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആശയ്കകുഴപ്പം തീര്‍ത്ത് സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിന്റെ പ്രഖ്യാപനം.
ഷാഹിദാകമാലും നൂറോളം പ്രവര്‍കരും പാര്‍ട്ടിയില്‍ ചേര്‍ന്നെന്നറിഞ്ഞതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഷാഹിദയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വഞ്ചിച്ചുവെന്ന് ഷാഹിദ പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതായതോടെയാണ് ഷാഹിദാ കമാലും കോണ്‍ഗ്രസ് നേതാക്കളും തമ്മില് അകന്നത്. ഉദുമ സീറ്റ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഷാഹിദയ്ക്കൊപ്പം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനും സിപിഎമ്മില്‍ ചേര്‍ന്നു.