കോലിബി സഖ്യം: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നണികള്‍

Update: 2018-05-26 18:40 GMT
Editor : admin
കോലിബി സഖ്യം: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നണികള്‍
Advertising

ജില്ലയിലെ മണ്ഡലങ്ങളില്‍ കോലീബി സഖ്യമാണുളളതെന്ന ആരോപണവുമായി ഇടതുമുന്നണി നേതാക്കള്‍, പരാജയം മുന്നില്‍ കണ്ടുളള ഇടതുമുന്നണിയുടെ ജാമ്യമെടുക്കലാണ് പ്രസ്താവനയെന്ന് മുസ്ലീംലീഗ്

Full View

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോഴിക്കോട് ജില്ലയില്‍ മുന്നണികള്‍ തമ്മിലുളള വാക്കു തര്‍ക്കവും മുറുകി. ജില്ലയിലെ മണ്ഡലങ്ങളില്‍ കോലീബി സഖ്യമാണുളളതെന്ന ആരോപണവുമായി ഇടതുമുന്നണി നേതാക്കള്‍ രംഗത്തത്തി. പണമൊഴുക്കി വോട്ടുറപ്പിക്കുകയാണ് യു ഡി എഫ് ചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു. പരാജയം മുന്നില്‍ കണ്ടുളള ഇടതുമുന്നണിയുടെ ജാമ്യമെടുക്കലാണ് പ്രസ്താവനയെന്ന് മുസ്ലീംലീഗ് നേതൃത്വം പ്രതികരിച്ചു,

കോഴിക്കോട് സൌത്തില്‍ മത്സരിക്കുന്ന മന്ത്രി എം കെ മുനീറിന്‍റെ വിജയത്തിനായി ലീഗ് നേതാക്കള്‍ ബിജെപി നേതൃത്വവുമായി കൂടികാഴ്ച നടത്തിയെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണണത്തില്‍ യുഡിഎഫും ബി ജെപിയും പരസ്പരം വിമര്‍ശിക്കാത്തത് ഇതിനുദാഹരണമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇതെന്നും സി പി എം നേതാവ് എളമരം കരീം പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി പണമൊഴുക്കി വോട്ട് കച്ചവടം നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു

പരാജയം മുന്നില്‍ കണ്ടാണ് ഇടതുമുന്നണി ഇല്ലാത്ത പ്രചരണം നടത്തുന്നതെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. സി പി എമ്മിന്‍റെ നിലപാടുകള്‍ക്കെതിരെയുളള വിധിയെഴുത്താകും ജില്ലയില്‍ നടക്കുകയെനനും അദ്ദേങം പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News