ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്തതക്കായി മെഗാ പ്രൊജക്ടുകള്‍ വേണമെന്ന് കടകം പള്ളി

Update: 2018-05-26 11:39 GMT
Editor : admin
ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്തതക്കായി മെഗാ പ്രൊജക്ടുകള്‍ വേണമെന്ന് കടകം പള്ളി
Advertising

ജനങ്ങള്‍ക്ക് ആവശ്യമുണ്ട്, നാടിന് ആവശ്യമുണ്ട് എന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നടപ്പാക്കുകയുള്ളൂവെന്നും കടകംപള്ളി പറഞ്ഞു.

Full View

സംസ്ഥാനത്ത് വൈദ്യുതി മേഖലയില്‍ മെഗാപ്രോജക്ടുകള്‍ ആവശ്യമാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെറിയ പദ്ധതികളുമായി അധികകാലം മുന്നോട്ടുപോകാന്‍കഴിയില്ല. അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് മുന്നണിയും പൊതുസമൂഹത്തിലും ചര്‍ച്ച നടത്തുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാനില്ലെന്ന് പറഞ്ഞ വൈദ്യുതിമന്ത്രി പക്ഷെ മെഗാ പ്രൊജക്ടുകളൊഴിവാക്കി മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി.

ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് പദ്ധതിയുമായി പോകാന്‍ സര്‍ക്കാരിന് താല്പര്യമില്ല. അതേ സമയം പദ്ധതിയെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. തിരുവനന്തപുരം പ്രസ്‍ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News