പുഴയ്ക്ക് കുറുകെ സ്വകാര്യ വ്യക്തിയുടെ റോഡ്: പഞ്ചായത്ത് നല്കിയ അനുമതി നിയമവിരുദ്ധം

Update: 2018-05-27 19:38 GMT
Advertising

കക്കാടം പൊയിലിനോട് ചേര്‍ന്നാണ് ക്വാറിയിലേക്കുളള ആവശ്യാര്‍ത്ഥം സ്വകാര്യവ്യക്തി കൂമ്പാറ പുഴയ്ക്ക് കുറുകെ റോഡ് നിര്‍മ്മിച്ചത്

Full View

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയില്‍ പുഴ കയ്യേറി സ്വകാര്യ വ്യക്തിക്ക് റോഡ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് നല്കിയ അനുമതി നിയമവിരുദ്ധം. റോഡ് നിര്‍മാണത്തിന് അനുവാദം നല്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരമില്ലെന്ന് വിവരാവകാശ രേഖ. കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയോടെ സ്വകാര്യ വ്യക്തി പുഴയ്ക്ക് കുറുകെ റോഡ് നിര്‍മ്മിച്ചത് മീ‍‍ഡിയവണ്‍ ബിയോണ്ട് ദ ഹെഡ്‌ലൈന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കക്കാടം പൊയിലിനോട് ചേര്‍ന്നാണ് ക്വാറിയിലേക്കുളള ആവശ്യാര്‍ത്ഥം സ്വകാര്യവ്യക്തി കൂമ്പാറ പുഴയ്ക്ക് കുറുകെ റോഡ് നിര്‍മ്മിച്ചത്. ഈ കയ്യേറ്റത്തിന് പഞ്ചായത്തും കൂട്ടുനിന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് സ്വകാര്യ വ്യക്തിക്ക് റോഡ് നിര്‍മ്മിക്കാന്‍ അനുമതി നല്കിയതെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാദം.

ഈ വാദത്തിനെതിരാണ് പഞ്ചായത്ത് സെക്രട്ടറി വിവരാവകാശ പ്രകാരം നല്കിയ മറുപടി. പുഴയ്ക്ക് കുറുകെ റോഡ് നിര്‍മ്മാണത്തിന് അനുമതി നല്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരമില്ലെന്ന് സെക്രട്ടറി ചൂണ്ടികാട്ടുന്നു. പഞ്ചായത്തിന്‍റെ അനുമതിയോടെ കൂമ്പാറ പുഴയില്‍ കോണ്‍ക്രീറ്റിട്ടാണ് ക്വാറി ഉടമ റോഡ് നിര്‍മ്മിച്ചത്. സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി മൂന്ന് ബെന്‍റ് പൈപ്പുകളിലൂടെ പുഴയുടെ ഒഴുക്ക് ഗതിമാറ്റി വിട്ടു. പ്രദേശത്തെ 10 കുടിവെള്ള പദ്ധതികള്‍ ഈ പുഴയെ ആശ്രയിച്ചാണുളളത്. ഇത് സംബന്ധിച്ച് താമരശ്ശേരി തഹസ്സില്‍ ദാറും അന്വേഷണം നടത്തുന്നുണ്ട്.

Tags:    

Similar News