തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍: സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു
യുവവ്യവസായിയായ ജൂബ് പൌലോസിനെ കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സക്കീര്‍ ഹുസൈന്‍ ഒന്നാം പ്രതി
കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. യുവവ്യവസായിയായ ജൂബ് പൌലോസിനെ കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയായാണ് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിപിഎം ജില്ലാകമ്മിറ്റി അംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോവുകയായിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് പണം തട്ടിയ കേസിലെ പ്രതികളായ കറുകപ്പള്ളി സിദ്ദിഖും ഫൈസലും കൂട്ടുപ്രതികളാണ്.