മൂന്നാറില്‍ നടപ്പാക്കുന്നത് ഇടത് മുന്നണി നയമാണെന്ന് സി പി ഐ
റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ദേവികുളം സബ്കള്ടറെ വിളിച്ച് പിന്തുണ അറിയിച്ചു
മൂന്നാറില്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തിലുള്ള കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക് സിപിഐയുടെ രാഷ്ട്രീയ പിന്തുണ. മൂന്നാറില്‍ നടപ്പാക്കുന്നത് ഇടത് മുന്നണി നയമാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ദേവികുളം സബ്കള്ടറെ വിളിച്ച് പിന്തുണ അറിയിച്ചു. റവന്യുമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് എസ് രാജേന്ദ്രന്‍ എം എല്‍ എ യും രംഗത്തെത്തി.
മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ സി പി എം- സി പി ഐ തര്‍ക്കമായി വികസിക്കുന്ന പശ്ചാത്തലത്തിലാണ് സി പി ഐ നിലപാട് വ്യക്തമാക്കിയത്. മൂന്നാറില്‍ റവന്യുവകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന നടപടികള്‍ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. ഇടത് മുന്നണിയുടെ നയമാണ് മൂന്നാറില്‍ നടപ്പാക്കുന്നത്. ഇതിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു
കൈയ്യേറ്റമൊഴിപ്പില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ദേവീകുളം സബ്കളക്ര്‍ ശ്രീറാം വെങ്കിട്ട് രാമനെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. നടപടികള്‍ക്ക് റവന്യുവകുപ്പിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ നടപടിയിലെ എതിര്‍പ്പ് എസ് രാജേന്ദ്രന്‍ എം എല്‍ എ പരസ്യമായി പ്രകടിപ്പിച്ചു
കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച മന്ത്രി എം എം മണിക്ക് സി പി ഐ ജില്ലാ സെക്രട്ടറി മറുപടിയും നല്‍കി