വിജയ് മല്യക്കും ഭൂമിദാനം

Update: 2018-05-27 02:31 GMT
Editor : admin
വിജയ് മല്യക്കും ഭൂമിദാനം
വിജയ് മല്യക്കും ഭൂമിദാനം
AddThis Website Tools
Advertising

പാലക്കാട് ജില്ലയിലെ പുതുശ്ശേരി വെസ്റ്റ് വില്ലേജിലാണ് ഭൂമി നല്‍കിയത്. മല്യയുടെ യുണൈറ്റഡ് ബ്രിവറീസ് എന്ന കന്പനിക്കാണ്....

മദ്യരാജാവ് വിജയ്മല്യക്ക് സംസ്ഥാനസര്‍ക്കാര്‍ ചുളുവിലക്ക് ഭൂമി പതിച്ചുനല്‍കി.കഞ്ചിക്കോട്ട് വ്യവസായമേഖലയിലാണ് 20 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയത്.സെന്‍റിന് 3ലക്ഷം രൂപ നടപ്പുവിലയുളള സ്ഥലം വെറും 75000രൂപ കണക്കാക്കിയാണ് കൈമാറിയിരിക്കുന്നത്.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഭൂമി പാട്ടത്തിന് നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം.ഇത് അട്ടിമറിച്ചാണ് മദ്യരാജാവ് വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് 20 ഏക്കര്‍ ഭൂമി ചുളുവിലക്ക് പതിച്ചു നല്‍കിയത്.പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലാണ് ഭൂമി ദാനം നടന്നത്.സെന്‍റിന് 3ലക്ഷം രൂപയാണ് ഇവിടുത്തെ മതിപ്പ് വില. എന്നാല്‍ സെന്‍റിന് വെറും 70000രൂപ കണക്കാക്കിയാണ് യൂബി ഗ്രൂപ്പിന് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത് .2013ല്‍ നടന്ന ഭൂമികൈമാറ്റത്തിന്‍റെ വിവരം ഇതുവരെ സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല.വിവരാവകാശ നിയമപ്രകാരമുളള അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇടപാടിന്‌‍റെ വിവരങ്ങളുളളത്.ഭൂമികൈമാറ്റം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഭൂമികൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പാലക്കാട് ജില്ല കളക്ടറും വ്യകതമാക്കി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News