പട്ടിക ജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതില്‍ വകുപ്പ് മന്ത്രിയുടേത് നിഷേധാത്മക നിലപാട്

Update: 2018-05-27 04:53 GMT
Editor : Jaisy
പട്ടിക ജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതില്‍ വകുപ്പ് മന്ത്രിയുടേത് നിഷേധാത്മക നിലപാട്
Advertising

മുന്‍ സര്‍ക്കാരുകള്‍ അര്‍ഹരായ അപേക്ഷകര്‍ക്കെല്ലാം സ്കോളര്‍ഷിപ്പ് അനുവദിച്ചപ്പോള്‍ നിലവിലെ സര്‍ക്കാര്‍ എങ്ങനെ നല്‍കാതിരിക്കാം എന്നാണ് നോക്കുന്നത്

പട്ടിക ജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് വിദേശ പഠനത്തിനുള്ള സ്കോളര്‍ഷിപ്പ് നല്‍കുന്നതില്‍ വകുപ്പ് മന്ത്രിയുടേത് നിഷേധാത്മക നിലപാട്. മുന്‍ സര്‍ക്കാരുകള്‍ അര്‍ഹരായ അപേക്ഷകര്‍ക്കെല്ലാം സ്കോളര്‍ഷിപ്പ് അനുവദിച്ചപ്പോള്‍ നിലവിലെ സര്‍ക്കാര്‍ എങ്ങനെ നല്‍കാതിരിക്കാം എന്നാണ് നോക്കുന്നത്.

Full View

ഇന്ത്യയില്‍ ലഭ്യമല്ലാത്ത കോഴ്സുകള്‍ക്ക് മാത്രമേ വിദേശ പഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കൂവെന്നാണ് പട്ടിക ജാതി വകുപ്പിന്റെ നിലപാട്. എം ബി ബി എസിനടക്കം വിദേശ പഠനത്തിന് സ്കോളര്‍ഷിപ്പ് അനുവദിച്ചതിന്റെ തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ മന്ത്രി ചുവട് മാറ്റി. കേരളത്തില്‍ അംഗീകാരമില്ലാത്ത കോഴ്സിന് സ്കോളര്‍ഷിപ്പിന് അനുവദിക്കാനാകില്ലെന്നായി. റിമാ രാജന് അര്‍ഹതയില്ലാഞ്ഞിട്ടും സ്വന്തം റിസ്കില്‍ അനുവദിക്കുന്നുവെന്ന പരിഹാസവും.

ലോകത്തെ വിദ്യാഭ്യാസ ബിരുദങ്ങളുടെ മാനദണ്ഡം കേരള പി എസ് സി അംഗീകാരമാണെന്ന മട്ടിലാണ് മന്ത്രിയുടെ വാക്കുകള്‍. ഇനി 2013ലെ ഈ ഉത്തരവ് നോക്കാം. സ്കൂള്‍ ഓഫ് മാനേജ്മെന്റ് ഇന്‍ പാരീസില്‍ എം എസ് സി - ഇന്‍റര്‍നാഷണല്‍ ബിസിനസ് പഠിക്കാന്‍ തിരുവനന്തപുരം സ്വദേശിക്ക് അനുവദിച്ചത് 20 ലക്ഷത്തിന്റെ സ്കോളര്‍ഷിപ്പ്. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നിഷേധിച്ച റിമ പഠിക്കുന്ന അതേ കോഴ്സ്. പിന്നാക്ക വിഭാഗത്തില്‍പെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് പരമാവധി അവസരം തുറക്കുന്നതിന് പകരം സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കാനാണ് വകുപ്പിന് താല്‍പര്യം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News