ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം: കോട്ടയം എസ്പിയോട് വനിതാ കമ്മിഷന്
Update: 2018-05-27 00:21 GMT
ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍.
ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് കോട്ടയം എസ്പിക്ക് വനിതാ കമ്മിഷന്റെ നിര്‍ദേശം. അന്വേഷണത്തിന് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും വനിതാ കമ്മീഷന് ചെയര്‍ പേഴ്സണ്‍ എം സി ജോസഫൈന് കോട്ടയം എസ്പിക്ക് നിര്‍ദേശം നല്കി.
ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. തന്നെ അച്ഛന് മര്‍ദ്ദിക്കുന്നുവെന്നും മരണപ്പെടാന്‍ ഇടയുണ്ടെന്നും ഹാദിയ പറയുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.