ഉഴവൂരിന്റെ ഭാര്യ സജീവ രാഷ്ട്രീയത്തിലേക്ക്
കോട്ടയത്ത് ചേര്‍ന്ന എന്‍സിപി ജില്ലാ നേതൃയോഗമാണ് ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമതി ടീച്ചറെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഏകകണ്ഠേനയായിരുന്നു
എന്‍സിപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ ഭാര്യ സജീവ രാഷ്ട്രീയത്തിലേക്ക്. എന്‍സിപി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റായി ഉഴവൂരിന്റെ ഭാര്യ ചന്ദ്രമതി ടീച്ചറെ തെരഞ്ഞെടുത്തു. ചന്ദ്രമതി ടീച്ചര്‍ നേതൃത്വത്തിലേക്ക് വന്നതോടെ ജില്ലയില്‍ ശശീന്ദ്രന്‍ വിഭാഗം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
കോട്ടയത്ത് ചേര്‍ന്ന എന്‍സിപി ജില്ലാ നേതൃയോഗമാണ് ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമതി ടീച്ചറെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഏകകണ്ഠേനയായിരുന്നു പ്രിയ നേതാവായിരുന്ന ഉഴവൂരിന്റെ ഭാര്യയെ അംഗങ്ങള്‍ ജില്ലാ കമ്മിറ്റിയിലേക്ക് കൊണ്ടുവന്നത്. അധ്യാപികയായിരുന്ന ചന്ദ്രമതി ടീച്ചര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പാര്‍ട്ടി നല്‍കിയ അംഗീകാരത്തില്‍ അതീവ സന്തോഷവതിയാണ് ടീച്ചര്‍.
ഉഴവൂര്‍ വിജയന്റെ ഭാര്യയെ നേതൃത്വത്തിലേക്ക് കൊണ്ടു വന്നതോടെ ജില്ലയില്‍ എകെ ശശീന്ദ്രന്‍ വിഭാഗം കൂടുതല്‍ ശക്തരാകുകയാണ്. നേരത്തെ സംഘടനാ തെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിയെ അനുകൂലിക്കുന്നര്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.