മിനിമം വേതനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നഴ്സുമാർ സമരത്തിലേക്ക്

Update: 2018-05-27 07:13 GMT
Editor : Sithara
മിനിമം വേതനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നഴ്സുമാർ സമരത്തിലേക്ക്
Advertising

മിനിമം വേജസ് അഡ്വൈസറി ബോർഡ് യോഗം നടക്കുന്ന കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് ഇന്ന് യുഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.

മിനിമം വേതനം അട്ടിമറിക്കാനുള്ള ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ നഴ്സുമാർ സമരത്തിലേക്ക്. മിനിമം വേജസ് അഡ്വൈസറി ബോർഡ് യോഗം നടക്കുന്ന കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് ഇന്ന് യുഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.

ഏപ്രിൽ 16 മുതൽ സെക്രട്ടേറിയേറ്റിന‌് മുന്നിൽ സമരം ആരംഭിക്കും. ഏപ്രിൽ 24 മുതൽ സമ്പൂർണ്ണ പണിമുടക്കിലേക്ക് പോകാനും സംഘടന നേതൃത്വം തീരുമാനിച്ചു. പണിമുടക്കുന്ന നഴ്സുമാർ സെക്രട്ടേറിയേറ്റ് പടിക്കൽ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നത് വരെ കുത്തിയിരിപ്പ് സമരം നടത്തുമെന്നും യുഎന്‍എ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News