മഴ ദുര്‍ബലം; ആശങ്കയോടെ തൃശൂരിലെ കോള്‍ കര്‍ഷകര്‍

Update: 2018-05-28 22:42 GMT
മഴ ദുര്‍ബലം; ആശങ്കയോടെ തൃശൂരിലെ കോള്‍ കര്‍ഷകര്‍
Advertising

പാടത്ത് കെട്ടിനിര്‍‌ത്തുന്നവെള്ളമുപയോഗിച്ച് കൃഷി ചെയ്യുന്ന കടുംകൃഷിയാണ് ഈ മാസം തുടങ്ങേണ്ടത്. എന്നാല്‍ ഇതിന് ആവശ്യമായ വെള്ളം പലയിടത്തും കെട്ടി നിര്‍ത്താന്‍ സാധിച്ചിട്ടില്ല.

Full View

സംസ്ഥാനത്ത് ഏറ്റവും മഴ കുറവ് ലഭിച്ച രണ്ടാമത്തെ ജില്ലയാണ് തൃശൂര്‍. ഇത് നെല്‍കൃഷിയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് ജില്ലയിലെ കോള്‍ കര്‍ഷകര്‍. സംസ്ഥാനത്ത് ഏറ്റവുമധികം കോള്‍ പാടങ്ങളുള്ള ജില്ലയാണ് തൃശൂര്‍. മുപ്പതിനായിരം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കോള്‍ പാടങ്ങളില്‍ നിന്ന് ഒരു ലക്ഷം ടണ്‍ നെല്ലാണ് വര്‍ഷം തോറും വിളയിച്ചെടുക്കുന്നത്. ഓണത്തിന് ശേഷം ക‍ൃഷിയിറക്കാനിറക്കുന്ന കര്‍ഷകര്‍ക്ക് മഴ കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നു.

പാടത്ത് കെട്ടിനിര്‍‌ത്തുന്നവെള്ളമുപയോഗിച്ച് കൃഷി ചെയ്യുന്ന കടുംകൃഷിയാണ് ഈ മാസം തുടങ്ങേണ്ടത്. എന്നാല്‍ ഇതിന് ആവശ്യമായ വെള്ളം പലയിടത്തും കെട്ടി നിര്‍ത്താന്‍ സാധിച്ചിട്ടില്ല. ചിമ്മിണി ഡാമില്‍ നിന്ന് ‍ കടുംകൃഷിക്ക് ആവശ്യമായ വെള്ളം നല്‍കിയാല്‍ അത് രണ്ട് മാസത്തിന് ശേഷം തുടങ്ങേണ്ട പുഞ്ചകൃഷിയെയും ബാധിക്കും. കര്‍ക്കിടകത്തിലെ മഴ ചതിച്ചെങ്കിലും തുലാമാസത്തിലെ മഴയെ പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍.

Tags:    

Similar News