വായ്‍പ നല്‍കാമെന്ന് എസ്‍ബിടി; കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിച്ചു

Update: 2018-05-28 12:36 GMT
വായ്‍പ നല്‍കാമെന്ന് എസ്‍ബിടി; കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിച്ചു
Advertising

ശമ്പളം അക്കൌണ്ടിലെത്തിയാല്‍ സമരം നിര്‍ത്താമെന്ന് ജീവനക്കാര്‍

Full View

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിച്ചു. 70 കോടി രൂപ വായ്പ നല്‍കാന്‍ എസ്ബിടി സമ്മതിച്ചു. ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് ഇന്ന് വിവിധ ഡിപ്പോകളിലെ ജീവനക്കാര്‍ പണിമുടക്കിയിരുന്നു. എസ്ബിടിയില്‍ നിന്ന് ബാങ്ക് ലോണ്‍ വഴിയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. എന്നാല്‍ എസ്ബിഐയുമായുള്ള ലയന തീരുമാനം വന്നതോടെ എസ്ബിടിക്ക് സ്വമേധയാ തീരുമാനം എടുക്കാനായില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്.

വിഷയം പരിഹരിക്കാന്‍ ബാങ്ക് അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഉച്ചക്ക് ശേഷം എസ്ബിടി ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നാണ് വായ്പ നല്‍കാന്‍ തീരുമാനിച്ചത്. 120 കോടിയാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതെങ്കിലും 70 കോടി രൂപ നല്‍കാന്‍ ബാങ്ക് സമ്മതിച്ചു. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം അക്കൌണ്ടിലെത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂയെന്നാണ് ജീവനക്കാരുടെ നിലപാട്.

Tags:    

Similar News