ഉണ്ണിത്താന്റെ പ്രസ്താവന പുച്ഛിച്ച് തള്ളുന്നുവെന്ന് മുരളീധരന്
കോണ്‍ഗ്രസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ മുരളീധരന്.
കോണ്‍ഗ്രസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ മുരളീധരന്. വി ഡി സതീശന്റെ പ്രതികരണം സദുദ്ദേശത്തോടെയാണ്.
എന്നാല്‍ തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ ആവശ്യത്തെ പുച്ഛിച്ച് തള്ളുന്നുവെന്നും മുരളീധരന് പറഞ്ഞു. ഉണ്ണിത്താനെ പോലെ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ആളല്ല താനെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ച തുറന്ന് കാണിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന വിമര്‍ശമാണ് കെ മുരളീധരന് ഉന്നയിച്ചത്. മുതിര്‍ന്ന നേതാക്കന്മാര് മിതത്വം പാലിക്കണമെന്ന് വി ഡി സതീശന് മറുപടി നല്കി. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനാണ് മുരളിയുടെ ശ്രമമെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശം.