സൌരോര്‍ജമാണ് പുതിയ സാധ്യതയെന്ന് മുഖ്യമന്ത്രി; സൌരോര്‍ജം നഷ്ടക്കച്ചവടമെന്ന് വൈദ്യുതിമന്ത്രി

Update: 2018-05-28 22:54 GMT
സൌരോര്‍ജമാണ് പുതിയ സാധ്യതയെന്ന് മുഖ്യമന്ത്രി; സൌരോര്‍ജം നഷ്ടക്കച്ചവടമെന്ന് വൈദ്യുതിമന്ത്രി
Advertising

ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഭരണ തലത്തില്‍ ഭിന്നാഭിപ്രായം

ഊര്‍ജ പ്രതിസന്ധി പരിഹാര വിഷയത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ഭിന്നാഭിപ്രായം. സൌരോര്‍ജമാണ് സാധ്യതയെന്ന് മുഖ്യമന്ത്രി ഉറപ്പിക്കുമ്പോള് അത് നഷ്ടക്കച്ചവടമാണെന്നായിരുന്നു വൈദ്യുതിമന്ത്രിയുടെ നിലപാട്.

Full View

കോഴിക്കോട് ഇന്നലെ നടന്ന രണ്ട് ചടങ്ങുകളിലായിരുന്നു മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും സൌരോര്‍ജത്തില്‍ നിലപാട് വ്യക്തമാക്കിയത്. തലക്കുളത്തൂരില്‍ സോളാര്‍ പ്ലാന്റ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം എം മണി പറഞ്ഞത് സൌരോര്‍ജം നഷ്ടക്കച്ചവടമെന്നായിരുന്നു. ജല വൈദ്യുത പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പറഞ്ഞത്. സൌരോര്‍ജത്തിലേക്ക് മാറേണ്ട കാലം അതിക്രമിച്ചെന്നായിരുന്നു. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ഇനി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങായിരുന്നു വേദി. എം എം മണിയെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രി നിലപാട് പറഞ്ഞത്.

Tags:    

Similar News