രക്തദാനത്തിന് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച വേണു
ഇതുവരെ അന്‍പതിനായിരത്തിലധികം രോഗികളെയാണ് വേണുകുമാര്‍ തന്റെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ജീവതത്തിലേക്ക് കൂട്ടി കൊണ്ട് വന്നത്
ഇന്ന് ലോക രക്തദാന ദിനമാണ്. രക്തദാനത്തിന് വേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച കൊല്ലം കുണ്ടറ സ്വദേശി വേണുകുമാറിനെയാണ് ഈ ദിനത്തില്‍ പരിചയപ്പെടുത്തുന്നത്. ഇതുവരെ അന്‍പതിനായിരത്തിലധികം രോഗികളെയാണ് വേണുകുമാര്‍ തന്റെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ജീവതത്തിലേക്ക് കൂട്ടി കൊണ്ട് വന്നത്.
കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്കോ ജീവകാരുണ്യ സംഘടനകള്‍ക്കോ ഒന്നും വേണുകുമാറിനെ പരിചയപ്പെടുത്തേണ്ടതില്ല. കാരണം രക്തത്തിനായുള്ള അവശ്യഘട്ടങ്ങളില്‍ ഇവരെല്ലാം പലപ്പോഴും തേടിയെത്തുന്നത് വേണുവിനെയാണ്. രക്തദാതാവിനെ കണ്ടെത്തി സ്വന്തം വാഹനത്തില്‍ സ്വന്തം ചെലവില്‍ സ്വീകര്‍ത്താവിന്റെ അരികില്‍ എത്തിക്കും എന്നതാണ് വേണുവിന്റെ പ്രത്യകത. ഈ സൗജന്യ സേവനത്തിനായി ഒരും ആംബുലന്‍സും വേണുവിനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തനിക്ക് രക്തം നല്‍കാന്‍ എട്ട് പേര്‍ തയ്യാറായി എന്നതാണ് സന്നദ്ധ സേവനത്തിന് ഇറങ്ങാന്‍ ഈ ചെറുപ്പക്കാരന പ്രേരണയായത്. ഇത് വരെ അരലക്ഷത്തിലധികം രോഗികള്‍ക്കാണ് വേണുവിന്റെ സേവനം ആശ്വസാം പകര്‍ന്നിട്ടുള്ളത്.