ജിമിക്കി കമ്മല്‍ ചര്‍ച്ച ചെയ്യുന്നത് ആന ചോരുന്നത് കാണാതെ, എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണെന്ന് ശാരദക്കുട്ടി

Update: 2018-05-28 02:47 GMT
Editor : Jaisy
ജിമിക്കി കമ്മല്‍ ചര്‍ച്ച ചെയ്യുന്നത് ആന ചോരുന്നത് കാണാതെ, എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണെന്ന് ശാരദക്കുട്ടി
Advertising

വലിയ പദവികളിലൊക്കെ ഇരിക്കുമ്പോൾ അതിന്റെ പാകത കാണിച്ചില്ലെങ്കിൽ പരിഹസിക്കപ്പെട്ടേക്കാം

ജിമിക്കി കമ്മലിനെ കീറിമുറിച്ച ഡിവൈഎഫ്ഐ നേതാവ് ചിന്താ ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശങ്ങള്‍ ഉയരുകയാണ്. ട്രോളുകള്‍ക്ക് പിന്നാലെ സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചിന്തയുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. പദവികളിലിരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാമെന്ന് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ പോസ്റ്റ് വായിക്കാം

"ഈ നാടിനൊരു പാരമ്പര്യമുണ്ട്. പർണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളർന്ന് ആസേതു ഹിമാചലം വരെ പടർന്നു പന്തലിച്ച് കിടക്കുന്ന ആർഷഭാരത സംസ്കാരം. ആർഷഭാരത സംസ്കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളുക എന്നതാണ്." ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവ പ്പാർട്ടി വളർത്തിയ കുഞ്ഞാടാണ്. ഇതു കേൾക്കാതെ ജിമിക്കി ക്കമ്മലും സെൽഫിയും സെലക്ട് ചെയ്ത് ചർച്ച ചെയ്യുന്നത് , ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോൾ അതിന്റെ പാകത കാണിച്ചില്ലെങ്കിൽ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യൽ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News