സോളാര്‍ കേസില്‍ നിയമോപദേശം മന്ത്രിസഭ നാളെ പരിഗണിക്കും

Update: 2018-05-28 07:06 GMT
Editor : Sithara
സോളാര്‍ കേസില്‍ നിയമോപദേശം മന്ത്രിസഭ നാളെ പരിഗണിക്കും
Advertising

സോളാര്‍ കേസില്‍ റിട്ടയേഡ് ജസ്റ്റിസ് അരിജിത്ത് പസായത്ത് നല്‍കിയ നിയമോപദേശം നാളെ ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.

സോളാര്‍ കേസില്‍ റിട്ടയേഡ് ജസ്റ്റിസ് അരിജിത്ത് പസായത്ത് നല്‍കിയ നിയമോപദേശം നാളെ ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നല്‍കുന്ന ഉത്തരവ് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കാനാണ് സാധ്യത. വ്യാഴാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനൊപ്പം അതിന്മേലെടുത്ത തുടര്‍ നടപടികളും സര്‍ക്കാര്‍ സഭയെ അറിയിക്കും.

Full View

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുക്കാമെന്ന നിയമോപദേശമാണ് അരിജിത്ത് പസായത്ത് നല്‍കിയിരിക്കുന്നത്. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പീഡനക്കേസ് രജിസ്ട്രര്‍ ചെയ്യാമെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ടന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഇനി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാത്രമേയുള്ളൂ.

നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിയമോപദേശം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുകയായിരിക്കും ചെയ്യുക. വ്യാഴാഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തില്‍ റിപ്പോര്‍ട്ടിനൊപ്പം അതിന്മേലെടുത്ത നടപടികളും മുഖ്യമന്ത്രി സമര്‍പ്പിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News