ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു

Update: 2018-05-28 02:52 GMT
Editor : Muhsina
ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു
Advertising

സിപിഎം പ്രവർത്തകൻ ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ആനന്ദ്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർ എസ് എസ് ആരോപിച്ചു. ആനന്ദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ..

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. നെൻമിനി സ്വദേശി ആനന്ദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർ എസ് എസ് ആരോപിച്ചു. ആനന്ദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Full View

ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ ആണ് സംഭവം. നെന്മിനിയിൽ സുഹൃത്തിനൊപ്പം ബൈക്കിലൂടെ സഞ്ചരിക്കുകയായിരുന്നു ആനന്ദ്. കാറിലെത്തിയ സംഘം വാഹനവുപയോഗിച്ച് ഇടിച്ചു വീഴ്ത്തി ആനന്ദിനെ വെട്ടുകയായിരുന്നു. നാലംഗ സംഘമായിരുന്നു ആക്രമിച്ചതെന്നാണ് കരുതുന്നത്. ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

നാല് വർഷം മുമ്പ് സിപിഎം പ്രവർത്തകൻ ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ആനന്ദ്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെ്യതു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News