ചെല്ലാനം ദുരിതാശ്വാസ ക്യാമ്പ് നിവാസികള്‍ നിരാഹാര സമരത്തില്‍

Update: 2018-05-28 21:18 GMT
Editor : Muhsina
ചെല്ലാനം ദുരിതാശ്വാസ ക്യാമ്പ് നിവാസികള്‍ നിരാഹാര സമരത്തില്‍
Advertising

600ഓളം കുടുംബങ്ങളാണ് ചെല്ലാനത്തെ ക്യാമ്പിലുള്ളത്. അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്ന്..

ഓഖി ചുഴലികാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് കൊച്ചി ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അറുനൂറോളം കുടുംബങ്ങൾ നിരാഹാരസമരത്തിൽ. കഴിഞ്ഞ നാല് ദിവസമായി ചെല്ലാനം സെൻറ് മേരീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണിവര്‍. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് സൗകര്യമില്ലാത്തതും മേഖലയിൽ പുലിമുട്ട് സ്ഥാപിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണം.

Full View

അറുനൂറോളം കുടുംബങ്ങൾ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിൽ വളരെക്കുറഞ്ഞ സൗകര്യം മാത്രമാണുള്ളത്. ആര്‍ക്കും വീടുകളിലേക്ക് കയറാനാവാത്ത അവസ്ഥ. ചളി നിറഞ്ഞ കടല്‍ വെള്ളമാണ് വീടുകളിലേക്ക് ഇരച്ചെത്തിയത്. കഴിഞ്ഞ 4 വർഷമായി ശക്തമായ കടല്‍ക്ഷോഭത്തിന്റെ ഇരകളാണ് ചെല്ലാനം നിവാസികൾ. ഇത്തവണ അതി രൂക്ഷമായ കടൽക്ഷോഭമാണ് മേഖലയിൽ അനുഭവപ്പെട്ടത്. മേഖലയിൽ പുലിമുട്ട് നിർമിക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

ഓരോ തവണയും കടൽക്ഷോഭമുണ്ടാകുമ്പോൾ നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരം തുടരാനാണ് ചെല്ലാനം നിവാസികളുടെ തീരുമാനം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News