കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം; വ്യാപക ക്രമക്കേടെന്ന് ആരോപണം

Update: 2018-05-28 02:13 GMT
Editor : Muhsina
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം; വ്യാപക ക്രമക്കേടെന്ന് ആരോപണം
Advertising

കേരള സര്‍വകലാശാലയുടെ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികയിലേക്ക് 199 പേരാണ് അപേക്ഷ നല്‍കിയത്. പരീക്ഷയിലെ മികവ്, ഉയര്‍ന്ന ബിരുദങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിവ കണക്കിലെടുത്താണ് നിയമനം. പിഎച്ച്ഡി ഉൾപ്പെടെ..

കേരള സർവ്വകലാശാല അദ്ധ്യാപക നിയമനത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം. സർവ്വകലാശാല വകുപ്പിലെ വകുപ്പിലെ അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിലെ അഴിമതിയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്. വൈസ് ചാന്‍സ്ലര്‍ അധ്യക്ഷനായ സെലക്ഷന്‍ സമിതി അനര്‍ഹരെ തിരുകി കയറ്റിയെന്നാണ് പരാതി.

Full View

കേരള സര്‍വകലാശാലയുടെ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികയിലേക്ക് 199 പേരാണ് അപേക്ഷ നല്‍കിയത്. പരീക്ഷയിലെ മികവ്, ഉയര്‍ന്ന ബിരുദങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിവ കണക്കിലെടുത്താണ് നിയമനം. പിഎച്ച്ഡി ഉൾപ്പെടെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അർഹമായ മാർക്ക് നൽകാതിരിക്കുകയും അനർഹർക്ക് അധികം മാർക്ക് നൽകുകയും ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു. ഒരു ജനറൽ പോസ്റ്റിലും ഒരു ഈഴവ പോസ്റ്റിലേക്കുമാണ് നിയമനം നടന്നത്. അക്കാഡമിക മികവിന് എൺപതിൽ ഇരുപത്തഞ്ച് മാർക്ക് കിട്ടിയ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തില്‍ ഇരുപതിൽ പത്തൊമ്പത് മാർക്ക്. നൽകുകയും ഇതേ വിഭാഗത്തിൽ എൺപതിൽ നാൽപ്പത്തിനാലു മാർക്ക് കിട്ടിയ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിന് ആറ് മാർക്ക് നല്‍കിയിരിക്കുന്നു.

ദേശീയ അവാർഡ് ഇല്ലാത്തയാൾക്ക് ആ വിഭാഗത്തിൽപ്പെട്ടവർക്കുള്ള മൂന്ന് മാർക്ക് നൽകുകയും ഡോക്ടറേറ്റ് ഇല്ലാത്തയാൾക്ക് പോസ്റ്റ് ഡോക്റ്ററൽ റിസേർച്ച് എക്സ്പീരിയൻസിനുള്ള മാർക്ക് നൽകുകയും ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നു. ഒന്നിലധികം ബിരുദാനന്തരബിരുദം ഉള്ളവർക്ക് അധിക മാർക്ക് നൽകുന്നതിലും ക്രമക്കേട് നടന്നിട്ടുണ്ട്. വൈസ് ചാൻസിലർ ചെയർമാനായും അദ്ദേഹം നിർദ്ദേശിക്കുന്ന വിദഗ്ദ്ധരും വകുപ്പു തലവനും അടങ്ങുന്ന സമിതിക്കാണ് തിരഞ്ഞെടുപ്പിന്റെ ചുമതല. ഇതുവരെ അധ്യാപക നിയമങ്ങള്‍മുഴുവന്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണര്‍ക്കും സിന്‍ഡിക്കേറ്റിനും പരാതി നല്‍കി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News